നയൻതാരയുടെ ജീവിത്തെ ആസ്പദമാക്കി തയാറാക്കിയ നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയിൽ'എന്ന ഡോക്യുമന്റെറി റിലീസ് ചെയ്തതിന് പിന്നാലെ നടിക്ക് വക്കീൽ നോട്ടീസ് അയച്ച് ധനുഷ്. 24 മണിക്കൂറിനകം ഡോക്യുമന്റെറിയിൽ നിന്ന് നാനും റൗഡി താൻ സിനിമയിലെ അണിയറരംഗങ്ങൾ ഒഴിവാക്കണമെന്നും ഇല്ലെങ്കിൽ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകന്‍ അയച്ച നോട്ടീസിൽ പറയുന്നു.
'എന്റെ ക്ലയന്റ് സിനിമയുടെ നിര്‍മാതാവാണ്. അവര്‍ സിനിമയുടെ നിര്‍മാണത്തിനായി ഓരോ തുകയും എവിടെയൊക്കെ ചെലവഴിച്ചുവെന്ന് വ്യക്തമായി അറിയാം. ബിഹൈന്‍ഡ് ദ സീന്‍ ഷൂട്ട് ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ഉള്ളടക്കം ഡോക്യുമെന്ററിയില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം. ഈ അഭ്യര്‍ഥന അംഗീകരിച്ചില്ലെങ്കില്‍ നയന്‍താരക്കെതിരെയും നെറ്റ്ഫ്ലിക്സിനെനെതിരെയും 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നിയമനടപടി സ്വീകരിക്കും'- ധനുഷിന്റെ അഭിഭാഷകന്‍ അയച്ച നോട്ടീസിൽ പറയുന്നു.
നയൻതാരയുടെ 40ാം പിറന്നാൾ ദിനത്തിലാണ് നെറ്റ്ഫ്ലിക്സ് നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയിൽ'എന്ന ഡോക്യുമന്റെറി റിലീസ് ചെയ്തത്. ഡോക്യുമന്റെറിയുടെ റിലീസിന് മുമ്പ് ധനുഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി നയന്‍താര രംഗത്തെത്തിയിരുന്നു. മൂന്ന് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ദൃശ്യത്തിന് 10 കോടി ആവശ്യപ്പെട്ടെന്നും ധനുഷ് തന്നോടും ഭർത്താവ് വിഘ്നേഷിനോടും പക വീട്ടുകയാണെന്നും നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തുറന്ന കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.