ജിദ്ദ: ഉംറ തീർഥാടകർ വർധിച്ചതോടെ മക്ക ഹറമിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ. ആളുകളുടെ പ്രവേശനം, പുറത്തുകടക്കൽ, സഞ്ചാരം, തിരക്കൊഴിവാക്കൽ എന്നിവയിൽ പരിശീലനം ലഭിച്ച 420ലധികം ഫീൽഡ് ജീവനക്കാരെയാണ് ഇരുഹറം കാര്യാലയം ക്രൗഡ് മാനേജ്മെൻറിന് കീഴിൽ ഒരുക്കിയിരിക്കുന്നത്.
നമസ്കാര വേളയിൽ തിരക്കൊഴിവാക്കാൻ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് ആളുകളെ തിരിച്ചുവിടും. ക്രൗഡ് മാനേജ്‌മെൻറിെൻറ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുന്നതായി ക്രൗഡ് മാനേജ്മെൻറ് ഒാഫിസ് മേധാവി എൻജിനീയർ റയാൻ ബിൻ അബ്ദുൽകരീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.