ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ സം​ഗ​മം

ഇ​ന്ത്യ​ൻ എം​ബ​സി ഇ​ഫ്​​താ​ർ വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ഫ്താ​ർ വി​രു​ന്ന്​ സം​ഘ​ടി​പ്പി​ച്ചു. എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ലും ഇ​ന്ത്യ ഹൗ​സി​ലു​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ബി​സി​ന​സ് മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും സം​ഘ​ട​ന നേ​താ​ക്ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ആ​യി​രു​ന്നു ക്ഷ​ണി​താ​ക്ക​ൾ. സ​മ​ത്വ​ത്തി​‍െൻറ​യും അ​നു​ക​മ്പ​യു​ടെ​യും പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന റ​മ​ദാ​ൻ ദ​രി​ദ്ര​രെ​യും നി​രാ​ലം​ബ​രെ​യും സേ​വി​ക്കു​ക എ​ന്ന സു​പ്ര​ധാ​ന സ​ന്ദേ​ശം കൂ​ടി പ​ങ്കു​വെ​ക്കു​ന്ന​താ​യി ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ന്ത്യ കു​വൈ​ത്ത് ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളി​ലെ സു​പ്ര​ധാ​ന സം​ഭ​വ​വി​കാ​സ​ങ്ങ​ളും അം​ബാ​സ​ഡ​ർ എ​ടു​ത്തു​പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന​തും സ​മ്പ​ന്ന​വു​മാ​യ സം​സ്​​കാ​രം ലോ​ക​ത്തി​ന്​ മാ​തൃ​ക​യാ​ണെ​ന്നും കു​വൈ​ത്തി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക്​ ക്ഷ​ണി​ക്കാ​ൻ എ​ല്ലാ പ്ര​വാ​സി​ക​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അം​ബാ​സ​ഡ​ർ അ​ഭ്യ​ർ​ഥി​ച്ചു.

അൽ ഫുർഖാൻ സെന്‍ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന്

അൽ ഫുർഖാൻ സെന്‍റർ ഇഫ്താർ സംഗമം നടത്തി

മനാമ: അൽ ഫുർഖാൻ സെന്‍ററിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. അൽ ഫുർഖാൻ മദ്റസ, റിഫ ഇസ്‍ലാമിക്‌ മദ്റസ തുടങ്ങിയ സ്ഥാപനങ്ങളുടെ രക്ഷിതാക്കൾ, അൽ ഫുർഖാൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത ഇഫ്താർ സംഗമം അൽ ഫുർഖാൻ സെന്‍റർ കോ‍ഓഡിനേറ്റർ ശൈഖ്‌ മുദഫർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സംസ്ഥാന ട്രഷറർ റസാഖ്‌ മൂഴിക്കൽ, സംസ്ഥാന സെക്രട്ടറി എം.എ. റഹ്‌മാൻ, ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്‍റ് സഈദ് റമദാൻ നദ്‌വി, റയ്യാൻ സ്റ്റഡി സെന്‍റർ ജനറൽ സെക്രട്ടറി രിസാലുദ്ദീൻ, ഇന്ത്യൻ ഇസ്‍ലാഹി സെന്‍റർ പ്രസിഡന്‍റ് ഹംസ മേപ്പാടി, ജനറൽ സെക്രട്ടറി സിറാജ്‌ മേപ്പയ്യൂർ, അബ്ദുൽ മജീദ്‌ കുറ്റ്യാടി, നഷാദ്‌ കപ്പീസ്‌ തുടങ്ങിയവർ അതിഥികളായിരുന്നു.

ഹൂറ ചാരിറ്റി ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ സൈഫുല്ല ഖാസിം റമദാൻ സന്ദേശം നൽകി. അൽ ഫുർഖാൻ സെന്‍റർ ആക്ടിങ് പ്രസിഡന്‍റ് മൂസ സുല്ലമി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും കൺവീനർ ഇല്യാസ്‌ കക്കയം നന്ദിയും പറഞ്ഞു. ജാഫർ മൊയ്തീൻ, മനാഫ്‌ കബീർ, അനൂപ്‌ തിരൂർ, എൻ.കെ. അഫ്സൽ, അബ്ദുൽ ഷുക്കൂർ, ആരിഫ്‌ അഹ്‌മദ്‌, നബീൽ ഇബ്രാഹീം, ഫാറൂഖ്‌ മാട്ടൂൽ, മുജീബ്‌ റഹ്‌മാൻ വെട്ടത്തൂർ, കെ.പി. യൂസുഫ്‌, ശമീൽ യൂസുഫ്‌, ഇസ്മായിൽ മുയിപ്പോത്ത്‌, ഇഖ്ബാൽ തളിപ്പറമ്പ്‌, നജീബ്‌ ആലപ്പുഴ തുടങ്ങിയവർ ഇഫ്താർ വിരുന്നിന്‌ നേതൃത്വം നൽകി. 

കരുവാരക്കുണ്ട് പാലിയേറ്റീവ് ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം 

കരുവാരകുണ്ട് പാലിയേറ്റിവ് ബഹ്‌റൈൻ ചാപ്റ്റർ ഇഫ്താർ സംഗമം 

മനാമ: കരുവാരകുണ്ട് പാലിയേറ്റിവ് ബഹ്‌റൈൻ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. മനാമ മസാലി റസ്റ്റാറന്‍റിൽ നടന്ന പരിപാടിയിൽ പ്രസിഡന്‍റ് ഷുക്കൂർ പറവട്ടി റിപ്പോർട്ടും റോഷൻ ചുണ്ടിയൻമൂച്ചി കണക്കും അവതരിപ്പിച്ചു. സെക്രട്ടറി കെ. റിഷാദ് സംസാരിച്ചു. ഒ.പി. നജീബ് സ്വാഗതവും ജുനൈദ് നന്ദിയും പറഞ്ഞു.


സി​റാ​ജ് ന്യൂ​സ് മാ​ര്‍ക്ക​റ്റി​ങ്​ എ​ക്‌​സി​ക്യൂ​ട്ടി​വ് ഉ​സ്മാ​ന്‍ വ​ലിയാടി​ന്​ മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

ഇന്ത്യന്‍ മീഡിയ ഫോറം ഇഫ്താര്‍ സംഗമവും യാത്രയയപ്പും

മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്) ഇഫ്താര്‍ സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു. അല്‍ ഖുവൈര്‍ ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്‍ മസ്‌കത്ത് ഹോട്ടലില്‍ നടന്ന ഇഫ്താറിൽ ഒമാനില്‍ മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുത്തു. പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന സിറാജ് ന്യൂസ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ് ഉസ്മാന്‍ വള്യാടിനാണ് യാത്രയയപ്പ് നല്‍കിയത്. ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്‍ മസ്‌കത്ത് ഡയറക്ടര്‍ ഓഫ് മാര്‍ക്കറ്റിങ് സ്മൃതി ശശിധരന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഖാസിം അല്‍ മശാനി എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറി. ചടങ്ങില്‍ ഐ.എം.എഫ് പ്രസിഡന്‍റ് കബീര്‍ യൂസുഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജയകുമാര്‍ വള്ളിക്കാവ് സ്വാഗതവും ട്രഷറര്‍ അബ്ബാദ് ചെറൂപ്പ നന്ദിയും പറഞ്ഞു. കോഓഡിനേറ്റര്‍ ഇഖ്ബാല്‍ നേതൃത്വം നല്‍കി.



Tags:    
News Summary - Various organizations held Iftar gatherings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.