മനാമ: കന്നുകാലി വളർത്തലിനും കോഴി വളർത്തലിനും ഉപയോഗിക്കുന്ന പത്ത് മരുന്നുകൾ ബഹ്റൈനിൽ നിരോധിച്ചു. മൃഗങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും രോഗങ്ങൾ തടയുന്നതിനും ഉപയോഗിക്കുന്ന ഈ മരുന്നുകളുടെ അമിത ഉപയോഗം ആന്റിബയോട്ടിക് പ്രതിരോധ ശേഷിയുള്ള ബാക്ടീരിയകളുടെ വികാസത്തിന് കാരണമാകുമെന്നതിനാലാണ് നിരോധനം.
കൊളിസ്റ്റിൻ, ബാസിട്രാസിൻ, കാർബഡോക്സ്, ഒലാക്വിൻഡോക്സ്, വിർജീനിയാമൈസിൻ, അവിലാമൈസിൻ, ഫ്ലാവോഫോസ്ഫോളിപോൾ, ബാംബർമൈസിൻ, സാലിനോമൈസിൻ, അവോപാർസിൻ എന്നിവയാണ് മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് ഉത്തരവിലൂടെ നിരോധിച്ചത്.
തീരുമാനം ഔദ്യോഗിക ഗെസറ്റിന്റെ പുതിയ പതിപ്പിൽ പ്രസിദ്ധീകരിച്ചു. നിരോധനം ലംഘിക്കുന്നത് ‘ഏകീകൃത ജി.സി.സി വെറ്ററിനറി മരുന്നുകൾ’ നിയമപ്രകാരം ശിക്ഷാർഹമാണ്.
ആന്റിബയോട്ടിക് പ്രതിരോധം തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് മന്ത്രി അൽ മുബാറക് പറഞ്ഞു. കന്നുകാലികളിലെ വളർച്ച പ്രോത്സാഹനത്തിനും രോഗ പ്രതിരോധത്തിനുമായി ആന്റിബയോട്ടിക്കുകൾക്ക് പകരമുള്ള മാർഗങ്ങൾ പ്രോത്സാഹിപ്പിക്കാനും സുരക്ഷിതമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും നിരോധനം ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.