മനാമ: ഇന്ത്യന്‍ സ്കൂള്‍ ഫെയറിന് ഈസ ടൗണ്‍ ക്യാമ്പസില്‍ വര്‍ണാഭമായ തുടക്കം. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ തന്നെ സ്കൂള്‍ പരിസരം ജനനിബിഡമായി. ബഹ്റൈനിലെ പ്രമുഖ റസ്റ്റോറന്‍റുകള്‍ അണിനിരന്ന ഫുഡ്സ്റ്റാളുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഫെയറിനോടനുബന്ധിച്ച് സ്കൂളിലെ കുട്ടികള്‍ ഒരുക്കിയ ശാസ്ത്രപ്രദര്‍ശനം നിരവധിപേരെ ആകര്‍ഷിച്ചു. വിവിധ ശാസ്ത്രശാഖകളുമായി ബന്ധിപ്പിച്ച പ്രൊജക്റ്റുകളാണ് കുട്ടികള്‍ ഒരുക്കിയത്.
ബഹ്റൈന്‍െറയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. വിദ്യാഭ്യാസ മന്ത്രാലയം അധികൃതരും ഇന്ത്യന്‍ എംബസി സെക്കന്‍റ് സെക്രട്ടറി ആനന്ദ് പ്രകാശും സന്നിഹിതരായിരുന്നു.
പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ അധ്യക്ഷനായിരുന്നു. ജി.കെ.നായര്‍, ഷെമിലി.പി.ജോണ്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് വിനീത് ശ്രീനിവാസന്‍, അഖില ആനന്ദ്, അരുണ്‍ രാജ് എന്നിവരുടെ സംഗീതനിശ അരങ്ങേറി.
ഫെയര്‍ ഇന്ന് സമാപിക്കും. ഫെയറില്‍ പ്രവാസികളുടെ പ്രിയപത്രമായ ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ സജീവ സാന്നിധ്യമുണ്ട്.‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ സ്റ്റാള്‍ (നമ്പര്‍-206) സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രത്യേക നിരക്കില്‍ പത്രത്തിന്‍െറയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും വരിക്കാരാകാം.
ഇന്ന് വൈകീട്ട് ബോളിവുഡ് ഗായകരായ ശില്‍പ റാവുവും വിപിന്‍ അനേജയും നയിക്കുന്ന സംഗീതനിശ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.