മനാമ: ഹജ്ജ് തീര്‍ഥാടകര്‍ക്കാവശ്യമായ വാക്സിനേഷന്‍ രാജ്യത്തെ എല്ലാ ഹെല്‍ത് സെന്‍ററുകളിലും ലഭ്യമാണെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഹജ്ജ് മിഷന്‍ കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഇബ്രാഹിം ഉബൈദ് വ്യക്തമാക്കി. ചില ഹെല്‍ത് സെന്‍ററുകളില്‍ മരുന്ന് എത്താത്തത് കാരണം വാക്സിനേഷന്‍ എടുക്കാനായി വന്നവരെ തിരിച്ചയച്ചിരുന്നു. ആവശ്യമായ മരുന്നുകള്‍ ഈ മാസം ഏഴിനും പത്തിനുമായി എല്ലാ ഹെല്‍ത് സെന്‍ററുകളിലും എത്തിച്ചിട്ടുണ്ട്. വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും അത് നിര്‍വഹിക്കേണ്ടതാണ്. വാക്സിനേഷന്‍െറ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകം ഹെല്‍ത് സെന്‍ററുകളില്‍ നിന്നും ലഭിക്കും. ഇത് തീര്‍ഥാടകര്‍ കൈവശം വെക്കേണ്ടതാണ്. ഇവരുടെ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഇതും കൂടി ഹാജരാക്കണം. ഈയടുത്ത് വാക്സിന്‍ എടുത്തവര്‍ വീണ്ടും എടുക്കേണ്ട ആവശ്യം ഇല്ല.
ഹെല്‍ത് സെന്‍ററുകളില്‍ നിന്നും മുമ്പ് ഹജ്ജ്, ഉംറ എന്നിവക്കായി വാക്സിനേഷന്‍ എടുത്തവരാണെങ്കില്‍ അവര്‍ നിര്‍ബന്ധമായും പ്രസ്തുത ബുക്ക് കരുതേണ്ടതാണ്. പകര്‍ച്ചവ്യാധികള്‍, ഹജ്ജ് സീസണിലുണ്ടാകുന്ന ചില പ്രത്യേക രോഗങ്ങള്‍ തുടങ്ങിയവ പ്രതിരോധിക്കാനാണ് ഈ കുത്തിവെപ്പുകള്‍ നടത്തുന്നത്. ഏത് രാഷ്ട്രത്തില്‍ നിന്നുള്ളവരും കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഹജ്ജിന് വരേണ്ടതെന്ന് സൗദി ഗവണ്‍മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.