????? ????????????????? ??????? ???????? ??????? ????? ????

ചുവപ്പും വെള്ളയും നിറഞ്ഞ് രാജ്യം; ആഘോഷമാക്കി ജനം

മനാമ: ബഹ്റൈനിന്‍െറ 45ാം ദേശീയ ദിനം ജനം ആഘോഷമാക്കി. സ്വദേശികളും പ്രവാസികളും ഒരുപോലെ ദേശീയ ദിനം ആഘോഷിച്ചപ്പോള്‍ ദേശീയ പതാകയുടെ നിറങ്ങളായ ചുവപ്പിലും വെളുപ്പിലും രാജ്യം മുങ്ങി. ഭക്ഷ്യ മഹോത്സവം, കായിക മേളകള്‍, സാംസ്കാരിക പരിപാടികള്‍, മാജിക് ഷോകള്‍, പരമ്പരാഗത നൃത്ത രൂപങ്ങള്‍, കലകള്‍, രക്തദാന ക്യാമ്പുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ലേബര്‍ ക്യാമ്പുകളിലെ പരിപാടികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ദേശീയ ദിനാഘോഷം നടന്നത്. ദിവസങ്ങള്‍ മുമ്പേ ബഹ്റൈന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കായി ഒരുങ്ങിയിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആഘോഷങ്ങള്‍ പരമോന്നതിയിലത്തെി. വൈദ്യുതി വിളക്കുകളാല്‍ ദേശീയ പതാക തീര്‍ത്തും വലിയ കൊടികള്‍ സ്ഥാപിച്ചുമാണ് വ്യാപാര സ്ഥാപനങ്ങള്‍ ദേശീയ ദിനം ആഘോഷമാക്കിയത്. തെരുവുകളും റോഡുകളും സര്‍ക്കാര്‍ നേരത്തേ തന്നെ അലങ്കരിച്ചിരുന്നു. 
വിവിധ ഗവര്‍ണറേറ്റുകളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും നേതൃത്വത്തിലും പരിപാടികള്‍ സംഘടിപ്പിച്ചു. പ്രവാസി സംഘടനകളും ദേശീയ ദിനാഘോഷത്തില്‍ സജീവമായി. പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍ 45ാം ദേശീയദിനത്തിന്‍െറ ഭാഗമായി 45 ശതമാനം ഓഫറുകളാണ് നല്‍കിയത്. രാജ്യത്തെ ശക്തമായി മുന്നോട്ടുനയിക്കുന്ന രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ക്ക് മന്ത്രിമാരും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും ദേശീയ ദിന ആശംസ നേര്‍ന്നു. ബഹ്റൈനിനെ കൂടുതല്‍ കരുത്തോടെ വികസനത്തിലേക്കും ഉന്നമനത്തിലേക്കും നയിക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചു. 
മിക്കവാറും ഇന്ത്യന്‍ സ്കൂളുകളില്‍ വ്യാഴാഴ്ച തന്നെ ദേശീയ ദിനാഘോഷം നടന്നിരുന്നു. ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ നേതൃത്വത്തില്‍ ഗോപിനാഥ് മുതുകാടിന്‍െറ മാജിക് ഷോയും മറ്റ് പരിപാടികളും അരങ്ങേറി. യൂത്ത് ഇന്ത്യയും ഫ്രണ്ട്സ് സോഷ്യല്‍ സെന്‍ററും ചേര്‍ന്ന് ഇന്ത്യന്‍ സ്കൂളില്‍ കായിക മേളയും ദേശീയ ദിന ഘോഷയാത്രയും സംഘടിപ്പിച്ചു. 
കെ.എം.സി.സിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ രക്തദാന ക്യാമ്പിനും തുടക്കം കുറിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബൈക്ക് റാലി, കാര്‍ റാലി, ഫുട്ബാള്‍ ടൂര്‍ണമെന്‍റ്, ഭക്ഷ്യ മേള തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.