സമാജം-സംഗീത നാടക അക്കാദമി  നാടക മത്സരം 18 മുതല്‍  

മനാമ: ബഹ്റൈന്‍ കേരളീയ സമാജം കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന  നാടക മത്സരത്തിന് ഫെബ്രുവരി 18ന് തിരി തെളിയുമെന്ന് സമാജം പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍, ജനറല്‍ സെക്രട്ടറി വി.കെ.പവിത്രന്‍ എന്നിവര്‍ അറിയിച്ചു.  
ഇത്തവണ അഞ്ച് നാടകങ്ങളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. എല്ലാ നാടകങ്ങളും രാത്രി എട്ടു മണിക്ക് തുടങ്ങും. നാടകങ്ങളുടെ അവതരണക്രമം:
ഫെബ്രുവരി 18-‘കഥാര്‍സിസ്’-രചന:ജലീല്‍ അബ്ദുല്ല, സംവിധാനം:ഹരീഷ് മേനോന്‍. ഫെബ്രുവരി 20-‘നാഴിമണ്ണ്’-രചന:പ്രദീപ് മണ്ടൂര്‍, സംവിധാനം: അനില്‍ സോപാനം. 
ഫെബ്രുവരി 21-‘അമ്മവിത്തുകള്‍’- രചന: എം.വി.സുരേഷ് ബാബു, സംവിധാനം-എസ്.ആര്‍.ഖാന്‍. ഫെബ്രുവരി 22-‘പ്രോംപ്റ്റര്‍’- രചന: കെ.ആര്‍. രമേഷ്-സംവിധാനം: വിഷ്ണു നാടകഗ്രാമം. ഫെബ്രുവരി 23-‘കുരുക്ഷേത്രത്തിനപ്പുറം’-രചന: രവീന്ദ്രന്‍ ചെറുവത്തൂര്‍, സംവിധാനം: സുരേഷ് പെണ്ണൂക്കര. 
നാടകാഘോഷ രാവുകളിലേക്ക് എല്ലാ കലാസ്നേഹികളെയും ക്ഷണിക്കുന്നതായി സമാജം ഭാരവാഹികള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് കലാവിഭാഗം സെക്രട്ടറി എസ്.ജയകുമാറുമായി (39807185) ബന്ധപ്പെടുക. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.