പ്രധാനമന്ത്രിക്ക് ‘സമാധാന ജ്വാല’ പുരസ്കാരം

മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫക്ക് ‘സമാധാന ജ്വാല’ പുരസ്കാരം ലഭിച്ചു. ആസ്ട്രിയന്‍ സന്നദ്ധ സേവന സംഘടനയായ ‘ദ അസോസിയേഷന്‍ ഫോര്‍ ദ ഫര്‍ദറന്‍സ് ഓഫ് പീസ്’ ആണ് പ്രധാനമന്ത്രിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കിടയിലെ ബന്ധം ഊഷ്മളമാക്കാനും സമാധാനത്തിനും വേണ്ടി നടത്തിയ ശ്രമങ്ങള്‍ പരിഗണിച്ചാണ് പ്രധാനമന്ത്രിക്ക് അവാര്‍ഡ് നല്‍കുന്നത്. 
ഇതോടെ, മേഖലയില്‍ ഈ പുരസ്കാരം നേടുന്ന ആദ്യ വ്യക്തിയായി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ മാറി. വിയന്ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടന 2007 മുതലാണ് ഈ അവാര്‍ഡ് നല്‍കിത്തുടങ്ങിയത്. സമാധാനത്തിനുപുറമെ, വ്യക്തികളും, സംഘടനകളും, രാഷ്ട്ര തലവന്‍മാരും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും സുസ്ഥിര വികസനത്തിനും നല്‍കുന്ന സംഭാവനകളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുക. 
പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള സമാധാനശ്രമങ്ങള്‍ക്ക് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ നല്‍കിയ സംഭാവനകളാണ് സംഘടന പരിഗണിച്ചത്. ബഹ്റൈനിലെ ബഹുസ്വര-ബഹുമത വിശ്വാസികളുടെ സൗഹാര്‍ദ്ദപരമായ ജീവിതത്തിനും പ്രധാനമന്ത്രി നല്‍കിയ സേവനങ്ങള്‍ വിലയിരുത്തപ്പെട്ടു. 
ബൗദ്ധിക-കലാരംഗങ്ങളിലുള്ളവര്‍ക്കും ബഹ്റൈനില്‍ അനുകൂല സാഹചര്യം നിലനിര്‍ത്താന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടിട്ടുണ്ട്. ലോകത്തെ പ്രമുഖ സര്‍ക്കാറിതര സംഘടനകളിലൊന്നാണ് ‘ദ അസോസിയേഷന്‍ ഫോര്‍ ദ ഫര്‍ദറന്‍സ് ഓഫ് പീസ്’. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.