മനാമ: ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്‍െറ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ചുള്ള മെഡിക്കല്‍ ക്യാമ്പും എക്സിബിഷനും കേരളീയ സമാജത്തില്‍ നടന്നു. ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് ഉദ്ഘാടനം ചെയ്തു. തൊഴില്‍ വകുപ്പ് സേഫ്റ്റി ഓഫിസര്‍ അലി അബ്ദുല്ല മക്കി, സല്‍മാനിയ ഹോസ്പിറ്റല്‍ കാന്‍സര്‍ വിഭാഗം മേധാവി ഡോ.ആയിഷ സമാല്‍, സൈക്യാട്രി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ.ആദില്‍ അല്‍ ഒഫി, കാന്‍സര്‍ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരന്‍, കേരളീയ സമാജം പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍, ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഭഗവാന്‍ അസര്‍പോട്ട, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, കാന്‍സര്‍ കെയര്‍ഗ്രൂപ്പ് പ്രസിഡന്‍റ് ഡോ.പി.വി.ചെറിയാന്‍, ജന.സെക്രട്ടറി കെ.ടി.സലീം, ജന.കണ്‍വീനര്‍ അജയകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.
ക്യാമ്പില്‍ വിവിധ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. പ്രമേഹ, രക്തസമ്മര്‍ദ്ദ പരിശോധനക്ക് പുറമെ നിര്‍ദേശമനുസരിച്ച് കൊളസ്ട്രോള്‍, തൈറോയ്ഡ്, ഹൃദയ സ്കാനിങ് എന്നിവയും നടത്തി. മെഡിക്കല്‍ ക്യാമ്പും എക്സിബിഷനും നിരവധി പേരെ ആകര്‍ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.