ബുദയ്യ കാര്‍ഷിക മേള ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമാകുന്നു

മനാമ: ബുദയ്യയില്‍ നടക്കുന്ന കാര്‍ഷിക മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ബുദയ്യ ഗാര്‍ഡനില്‍ കര്‍ഷകര്‍ നേരിട്ട് കാര്‍ഷിക വിളകള്‍ വില്‍പന നടത്തുന്നതിന് ആരംഭിച്ച വിപണനമേളയില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ എത്തിച്ചേരുകയും സാധനങ്ങള്‍ വാങ്ങുകയും ചെയ്തു. പച്ചക്കറികളും മറ്റും കുറഞ്ഞ വിലക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരുന്നത്. 
കഴിഞ്ഞ ദിവസം മാത്രം 23,000ഓളം പേരാണ് വിപണന മേള സന്ദര്‍ശിക്കാനും സാധനങ്ങള്‍ വാങ്ങാനുമത്തെിയത്. ഇവിടെ കരുതിയിരുന്ന സാധനങ്ങളില്‍ 95 ശതമാനവും വിറ്റുപോയതായി വ്യാപാരികള്‍ പറഞ്ഞു. മുന്‍ ആഴ്ചകളില്‍ നിന്ന് ഭിന്നമായി കഴിഞ്ഞ ദിവസം ജനങ്ങളുടെ കുത്തൊഴുക്കായിരുന്നു. പുതുവര്‍ഷത്തിന്‍െറ അവധി ശനിയാഴ്ച നല്‍കിയതിനാല്‍ ഇതുപയോഗപ്പെടുത്തിയാണ് പലരും വിപണന മേള സന്ദര്‍ശിക്കാനത്തെിയത്. തദ്ദേശീയ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടത്തൊനാണ് ഇത്തരം മേള എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത്. 
കഴിഞ്ഞ അഞ്ചാഴ്ചകളിലായി മേള നടന്നുവരികയാണ്. എല്ലാ ശനിയാഴ്ചയും രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെയാണ് മേളയുടെ സമയം. ഏപ്രില്‍ വരെയുള്ള ശനിയാഴ്ചകളില്‍ വിപണന മേള നടക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
34 ഓളം സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കാര്‍ഷിക മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിനായി വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ പ്രിന്‍സസ് ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫ മുന്‍കൈയെടുത്താണ് വിപണന മേളക്ക് തുടക്കം കുറിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.