മനാമ: ആം ആദ്മി ബഹ്റൈന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജനുവരി 30ന് ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തിന് വിരുദ്ധമായ അസഹിഷ്ണുതക്കെതിരെയുള്ള പൊതു വേദിയായിരിക്കും സംഗമമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയില്‍ കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന കണ്‍വീനറും പ്രമുഖ എഴുത്തുകാരിയുമായ സാറ ജോസഫ് മുഖ്യാഥിതിയായിരിക്കും. ‘ഇന്ത്യയുടെ ദേശീയതയും മതേതരത്വവും’ എന്ന വിഷയത്തില്‍ ബഹ്റൈനിലെ പ്രമുഖര്‍ പ്രഭാഷണം നടത്തും. ജനുവരി 30ന് വൈകിട്ട് 7.30ന് മനാമ സൗത്ത് പാര്‍ക്ക് റെസ്റ്റോറന്‍റില്‍ നടക്കുന്ന സംഗമത്തില്‍ മുഴുവന്‍ ജാനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ‘ആപ്’ ബഹ്റൈന്‍ കണ്‍വീനര്‍ കെ.ആര്‍.നായരും സെക്രട്ടറി നിസാര്‍ കൊല്ലവും അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33008734,39652009എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.