മനാമ: ഈജിപ്ത് സ്വദേശിയായ ബാലന്‍ ഫെറാസ് മുഹമ്മദ് അഹ്മദിന്‍െറ മരണം ശ്വാസം മുട്ടിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടിയുടെ ദേഹത്ത് മറ്റ് പരിക്കുകളൊന്നുമില്ളെന്നാണ് പ്രാഥമിക മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഹിദ്ദില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍െറ ഡിക്കിയിലാണ് മൂന്നു വയസുള്ള ഫെറാസിന്‍െറ മൃതദേഹം കണ്ടത്തെിയത്. കുട്ടിയുടെ അയല്‍വാസിയായ ഒരു സുഡാന്‍ പൗരനാണ് മൃതദേഹം കണ്ടത്തെിയത്. ചൊവ്വാഴ്ച കാലത്ത് ജോലിക്ക് പോകവെ കാറിന്‍െറ പിറകുവശത്തുനിന്ന് രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
ഇതേ തുടര്‍ന്ന് സാക്ഷിയെ ചോദ്യം ചെയ്തതായി വുമണ്‍ ആന്‍റ് ചൈല്‍ഡ് പ്രൊസിക്യൂഷന്‍ മേധാവി ആമിന ഈസ പ്രസ്താവനയില്‍ പറഞ്ഞു. ദൃക്സാക്ഷിയായ മറ്റൊരാള്‍ കുട്ടി ഈ കാറിനടുത്ത് നിന്ന് കളിക്കുന്നതായി കണ്ടുവെന്ന് മൊഴിനല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ പരിശോധനയും ഫോറന്‍സിക് തെളിവുകളും ദുരൂഹമായ കാര്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നില്ളെന്നാണ് അറിയുന്നത്. ഓക്സിജന്‍െറ അഭാവവും കടുത്ത ചൂടും മരണത്തിന് കാരണമായി എന്നാണ് കരുതുന്നത്. കുട്ടിയുടെ ശരീരത്തില്‍ മറ്റ് പരിക്കുകളേറ്റ യാതൊരു പാടുമില്ല. ശരീരത്തില്‍ നിന്ന് വിഷാംശങ്ങളും ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
കുട്ടിയുടെ പിതാവ് മുഹമ്മദ് അഹ്മദിനെയും പ്രൊസിക്യൂട്ടര്‍മാര്‍ ചോദ്യം ചെയ്തു. കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് തനിയെ പോകുന്നത് പതിവായിരുന്നെന്ന് പിതാവ് പറഞ്ഞു. തനിക്ക് അയല്‍ക്കാരുമായി യാതൊരു പ്രശ്നങ്ങളുമില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെറാസിന്‍െറ മൃതദേഹം മുഹറഖ് കാനൂ പള്ളി ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ബുധനാഴ്ച ഖബറടക്കിയത്. സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവര്‍ അന്തിമചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.
വീടിനു പുറത്ത് സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഫെറാസ് മുഹമ്മദ് അഹ്മദിനെ കാണാതായത്. വീട്ടുകാര്‍ ഏറെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്‍കി.
ചൊവ്വാഴ്ച കാലത്താണ് ഹിദ്ദ് ക്ളബിന്‍െറ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിന്‍െറ ഡിക്കിയില്‍ നിന്ന് കുട്ടിയുടെ ചേതനയറ്റ ശരീരം കണ്ടെടുത്തത്. വീടിനടുത്താണ് ഈ പാര്‍ക്കിങ് സ്ഥലം. കളിക്കിടെ കുട്ടി കാറിന്‍െറ ഡിക്കിയില്‍ കയറുകയും ഉള്ളില്‍ നിന്നും തുറക്കാനാകാത്തവിധം കുടുങ്ങിപ്പോവുകയുമായിരുന്നു എന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.