സ്ഫോടനം: പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി 

മനാമ: ഈസ്റ്റ് എക്കറില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിന് പിന്നിലുള്ളവരെ പിടികൂടുന്നതിന് അന്വേഷണം ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചതായി പബ്ളിക് പ്രൊസിക്യൂട്ടര്‍ വ്യക്തമാക്കി. 
തദ്ദേശീയമായി നിര്‍മിച്ചസ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും മൂന്ന് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനം നടന്ന സ്ഥലത്തിനടുത്തുള്ള കടയിലേക്ക് തീ പടര്‍ന്നിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതശരീരം പരിശോധിക്കുകയും മരണ കാരണം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ തലയുടെ ഇരുവശത്തുമായി മുറിവേറ്റതായി കാണപ്പെട്ടിരുന്നു. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ മുറിവാണ് മരണ കാരണമെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. സ്ഫോടനത്തെ കഴിഞ്ഞ ദിവസവും നിരവധി രാജ്യങ്ങള്‍ ശക്തിയായി അപലപിച്ചു.

അറബ് ലീഗ് അപലപിച്ചു
മനാമ: കഴിഞ്ഞ ദിവസം ഈസ്റ്റ് എക്കറിലുണ്ടായ ബോംബ് സ്ഫോടനത്തെ അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗൈദ് ശക്തമായ ഭാഷയില്‍ അപലപിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. പരിക്കേറ്റ കുട്ടികള്‍  എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. തീവ്രവാദത്തെ വേരോടെ പിഴുതെറിയാനുള്ള  പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ബഹ്റൈന്‍െറ തീവ്രവാദ വിരുദ്ധ നടപടികള്‍ക്ക് അദ്ദേഹം പിന്തുണ അറിയിക്കുകയും ചെയ്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.