മനാമ: ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന ജന. കൗണ്‍സില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എസ്.വി.ജലീല്‍ പ്രസിഡന്‍റ് സ്ഥാനത്തും അസൈനാര്‍ കളത്തിങ്ങല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തും തുടരും.
ഹബീബ് റഹ്മാന്‍ ട്രഷററും ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര ഓര്‍ഗനൈസിങ് സെക്രട്ടറിയുമാണ്. മറ്റ് ഭാരവാഹികള്‍: കരീം കുളമുള്ളതില്‍, പി.വി.സിദ്ദീഖ്, ടി.പി.മുഹമ്മദലി, ഷാഫി പാറക്കട്ട (വൈസ് പ്രസിഡന്‍റുമാര്‍), ഗഫൂര്‍ കൈപ്പമംഗലം, കെ.എം.സെയ്ഫുദ്ദീന്‍,മൊയ്തീന്‍ കുട്ടി കൊണ്ടോട്ടി, കെ.പി.മുസ്തഫ (സെക്രട്ടറിമാര്‍). ഗഫൂര്‍ കൈപ്പമംഗലം മീഡിയ ചുമതലയുള്ള സെക്രട്ടറിയാണ്.
മനാമ സമസ്ത ഹാളില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വിവിധ ജില്ല, ഏരിയ കമ്മിറ്റികള്‍ നിശ്ചയിച്ച 400ഓളം അംഗങ്ങളാണ് പങ്കെടുത്തത്. വിവിധ പാനലുകളില്‍ നിന്നായി ജനാധിപത്യ രീതിയിലായിരുന്നു തെരഞ്ഞെടുപ്പെന്ന് ഭാരവാഹികള്‍ പറഞ്ഞു.റിട്ടേണിങ് ഓഫിസറായി നാട്ടില്‍ നിന്നത്തെിയ അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ജന. കൗണ്‍സില്‍ ഉദ്ഘടാനം ചെയ്തു. സമസ്ത അധ്യക്ഷന്‍ ഫഖ്റുദ്ദീന്‍ തങ്ങള്‍ സമാപന പ്രസംഗം നടത്തി.
ഇന്ത്യയിലും പ്രവാസ ഭൂമിയിലും രൂപപ്പെട്ടുവരുന്ന പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ തക്കവണ്ണം ബഹ്റൈന്‍ കെ.എം.സി.സിയെ കൂടുതല്‍ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുമെന്ന് പ്രസിഡന്‍റ് എസ്.വി. ജലീലും ജന.സെക്രട്ടറി അസൈനാര്‍ കളത്തിങ്ങലും പറഞ്ഞു.
പ്രവാസികളുടെ ജീവിതത്തിന്‍െറ സമസ്തമേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രസ്ഥാനത്തെ ഐക്യത്തോടെ മുന്നോട്ടു നയിക്കേണ്ട സവിശേഷമായ സാഹചര്യമാണുള്ളത്. ‘പ്രവാസി ബൈത്തുറഹ്മ’ പോലുള്ള സുപ്രധാന പദ്ധതികള്‍ ലക്ഷ്യം കൈവരിക്കുന്നതിനായി എല്ലാവരെയും ഒറ്റക്കെട്ടായി അണിനിരത്തും.
പ്രവാസി ക്ഷേമത്തിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവര്‍ക്ക് നേതാക്കള്‍ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.