കരുനാഗപ്പള്ളി സ്വദേശി ബഹ്റൈനില്‍ നിര്യാതനായി

മനാമ: കൊല്ലം കരുനാഗപ്പള്ളി തേവലക്കര സ്വദേശി അബ്ദുല്‍ റഹിം അലിയാര്‍ കുഞ്ഞ് (50)ഹൃദയാഘാതം മൂലം ബഹ്റൈനില്‍ മരിച്ചു. മനാമ ഓറിയന്‍റല്‍ പാലസ് ഹോട്ടലില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ ജോലി ചെയ്യുന്നതിനിടെ നെഞ്ചുവേദന മൂലം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.