തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു 

മനാമ: ബഹ്‌റൈനിൽ ആൽ ഫരാജ് ട്രേഡിങ്ങിൽ ജോലി ചെയ്തുവരികയായിരുന്ന തിരുവനന്തപുരം വര്‍ക്കല ഇടവ മാന്തര അയാണിവിളയിൽ വാസു ആചാരി (55) ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്​ച ഉച്ചക്ക്​ മാമീരിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ ക-െണ്ടത്തിയത്. ആൽ ഫരാജ് ട്രേഡിങ്ങിൽ ആശാരിയായി ജോലി ചെയ്തിരുന്ന ഇദ്ദേഹം രാവിലത്തെ ഷിഫ്റ്റിന്​ ശേഷം താമസ സ്ഥലത്തേക്ക്​ മടങ്ങിയതായിരുന്നു. ഉച്ചക്ക്​ ജോലിക്ക്​ പോകേണ്ട വാഹനം എത്തിയിട്ടും കാണാത്തതിനാൽ സഹപ്രവര്‍ത്തകര്‍ മുറിയിൽ ചെന്ന്​ നോക്കിയപ്പോഴാണ്​ അനക്കമറ്റ നിലയിൽ കിടക്കുന്നത്​ കണ്ടത്​. ഉടനെ ഡോക്ടറെ വിളിച്ചു വരുത്തി. ഡോക്​ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. 
40 വര്‍ഷത്തോളമായി വാസു ആചാരി ബഹ്‌റൈനിൽ എത്തിയിട്ട്​. ഭാര്യ ഉഷാകുമാരി നാട്ടിലാണ്​. സമാനിയ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക്​ കൊണ്ടുപോകും.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.