മനാമ: ബഹ്റൈൻ തലസ്ഥാനമായ മനാമ ലോകത്ത് ജീവിക്കാൻ ഏറ്റവും ചെലവുകൂടിയ 55ാമത്തെ നഗരം. ‘മെഴ്സേഴ്സ് കോസ്റ്റ് ഒാഫ് ലിവിങ് സർവെ’യിലാണ് ഇൗ വെളിപ്പെടുത്തൽ.കഴിഞ്ഞ വർഷത്തെക്കാൾ 16 പോയൻറ് താഴെയാണ് ഇത്തവണ മനാമയുടെ സ്ഥാനം. മേഖലയിൽ ഏറ്റവും ചെലവേറിയ സ്ഥലം ദുബൈ ആണ്. 20ാം സ്ഥാനമാണ് ദുബൈക്ക്.23ാം സ്ഥാനത്ത് അബൂദബി, 52ാം സ്ഥാനത്ത് റിയാദ് എന്നീ നഗരങ്ങളുമുണ്ട്.ഇൗ മൂന്ന് നഗരങ്ങളിലും പോയ വർഷത്തെക്കാൾ ചെലവ് കൂടിയിട്ടുണ്ട്. 117ാം സ്ഥാനത്തുള്ള ജിദ്ദ, 92ാം സ്ഥാനത്തുള്ള മസ്കത്ത്, 81ാം സ്ഥാനത്തുള്ള ദോഹ എന്നിവയാണ് മേഖലയിൽ ചെലവുകുറഞ്ഞ സ്ഥലങ്ങൾ. ഗൾഫുമായി താരതമ്യം ചെയ്യുേമ്പാൾ കൈറോയിലെ ചെലവ് വളരെ കുറവാണ്. 183ാം സ്ഥാനമാണ് കൈറോക്ക്.
ഇൗ റിപ്പോർട്ട് പ്രകാരം അംഗോളയുടെ തലസ്ഥാനമായ ലുവാൻഡയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം. തൊട്ടടുത്തുള്ളത് ഹോേങ്കാങ്, ടോക്യോ, സൂറിച്ച്, സിംഗപ്പൂർ എന്നിവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.