മനാമ: 27 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് പിറന്ന നാടിന്റെ പച്ചപ്പിലേക്കു കൂടണയുന്ന ഡേവിഡ് ക്രോസ് ഫെർണാണ്ടസിന് ടീം എം.സി.എം.എ യാത്രയയപ്പ് നൽകി. മനുഷ്യായുസ്സിന്റെ നല്ലൊരു ഭാഗം കുടുംബത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവാസഭൂമികയിൽ ഹോമിക്കപ്പെടുന്ന ഓരോരുത്തരുടെയും പ്രതിനിധിയാണ് അദ്ദേഹമെന്ന് പ്രസംഗകർ പറഞ്ഞു. ഇനിയുള്ള വിശ്രമജീവിതം ആനന്ദകരവും സന്തോഷകരവുമാകട്ടെ എന്ന് ആശംസിച്ചു. യോഗത്തിൽ പ്രസിഡന്റ് യൂസുഫ് മമ്പാട്ടുമൂല ഉപഹാരം നൽകി. ചാരിറ്റി കൺവീനർ റാഫി പൊന്നാടയണിയിച്ചു. ട്രഷറർ അബ്ദുൽ സമദ് പത്തനാപുരം, നാസർ എന്നിവർ സംസാരിച്ചു. ജോയന്റ് സെക്രട്ടറി സകരിയ സ്വാഗതം പറഞ്ഞു. രക്ഷാധികാരി ചന്ദ്രൻ വളയവും എക്സിക്യൂട്ടിവ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.