മനാമ: ബഹ്റൈനിലെത്തി 33വർഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്നത് താണ്ഡവത്തിെൻറ (58) ചേതനയറ്റ ശരീരം. ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിന് ബഹ്റൈനിൽ നിര്യാതനായ തമിഴ്നാട് പെരുമ്പല്ലൂർ അരശല്ലൂർ സ്വദേശി താണ്ഡവത്തിെൻറ മൃതദേഹം ഇന്നലെ രാത്രി ചെന്നൈയിലേക്കുള്ള വിമാനത്തിൽ കൊണ്ടുപോയി. 1983ലാണ് താണ്ഡവം പ്രവാസ സ്വപ്നങ്ങളുമായി ബഹ്റൈനിലെത്തുന്നത്.
സീവേജ് കമ്പനിയിലായിരുന്നു േജാലി. പിന്നീട് പല ചെറിയ ജോലികളിലേക്ക് മാറി. ഇതിനിടെ, പാസ്പോർട്ടും സി.പി.ആറുമെല്ലാം നഷ്ടപ്പെട്ടു. പല കാരണങ്ങളാൽ അത് സംഘടിപ്പിക്കാൻ ശ്രമിച്ചതുമില്ല. അങ്ങനെ വർഷങ്ങൾ കഴിഞ്ഞുപോയി. വാർധക്യവും അസുഖങ്ങളും ബാധിച്ചു. സെഗയയിൽ ഒരു പൂളിനരികെയായിരുന്നു താമസം. താണ്ഡവത്തിനൊപ്പം താമസിച്ചിരുന്ന മറ്റൊരു തമിഴ്നാട് സ്വദേശി രാമയ്യ ഇപ്പോൾ ഗുരുതരാവസ്ഥയിൽ സൽമാനിയ ആശുപത്രിയിൽ കഴിയുകയാണ്. ഇയാളും 1982ൽ ബഹ്റൈനിലെത്തി പിന്നീട് തിരിച്ചുപോകാത്തയാളാണ്. നാട്ടിൽ ബന്ധുക്കളുണ്ട്. തഞ്ചാവൂർ കളിച്ചാൻകോൈട്ട സ്വദേശിയാണ് രാമയ്യ.
താണ്ഡവത്തിെൻറ മരണത്തെ തുടർന്ന് ഒ.െഎ. സി.സി തിരുവനന്തപുരം ജില്ല പ്രസിഡൻറ് പൊഴിയൂർ ഷാജിയും ഒ.െഎ.സി.സി നേതൃത്വവും എംബസിയെ വിവരം അറിയിക്കുകയും തുടർന്ന് എംബസി വിഷയത്തിൽ സജീവ താൽപര്യമെടുക്കുകയും ചെയ്തിരുന്നു.
തമിഴ്നാട് സർക്കാറിെൻറ പ്രവാസി ഏജൻസി ചെന്നൈയിൽ നിന്ന് മൃതദേഹം ജൻമനാട്ടിലേക്ക് കൊണ്ടുപോകാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.