മനാമ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള വിപുലീകരണ പദ്ധതിയുടെ ഭാഗമായി അടുത്തമാസം 20 പുതിയ ഷോറൂമുകൾകൂടി ആരംഭിക്കും.
ഇന്ത്യ, ജി.സി.സി, യു.എസ് എന്നിവിടങ്ങളിലെ വിവിധയിടങ്ങളിൽ പുതിയ ഷോറൂമുകൾ ആരംഭിക്കാനാണ് പദ്ധതി. ഉത്തർപ്രദേശിൽ മൂന്നും ഡൽഹി, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ രണ്ട് വീതവും ഒഡിഷ, തെലങ്കാന, പശ്ചിമബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ ഓരോ ഷോറൂമുകളും ആരംഭിക്കും.
യു.എ.ഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലും കൂടുതൽ ഷോറൂമുകൾ തുറക്കും. ലോസ് ആഞ്ജൽസിലെ അർട്ടെസിയ, ജോർജിയയിലെ അറ്റ്ലാന്റ എന്നിവിടങ്ങളിൽ രണ്ട് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നതോടെ വടക്കെ അമേരിക്കയിൽ ബ്രാൻഡിന്റെ സാന്നിധ്യം ശക്തമാകും. ഉപഭോക്തൃ സൗകര്യത്തിനും സംതൃപ്തിക്കും മുൻഗണനനൽകി, കസ്റ്റമൈസ്ഡ് ജ്വല്ലറി ഡിസൈൻ സേവനം, ആഡംബര ലോഞ്ച് എന്നിങ്ങനെ സജ്ജീകരണങ്ങൾ പുതിയ ഷോറൂമുകളിലുണ്ടാകും.
ലോകത്തെ മുൻനിര ജ്വല്ലറി റീട്ടെയിലർ ആവുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് കൂടുതൽ ഷോറൂമുകൾ ആരംഭിക്കുന്നത്. പരമ്പരാഗതവും സമകാലികവുമായ ആഭരണശേഖരം എല്ലാ ഷോറൂമുകളിലും ലഭ്യമാക്കും. ലാഭത്തിന്റെ അഞ്ചുശതമാനം ബ്രാൻഡ് പ്രവർത്തിക്കുന്ന എല്ലാ പ്രദേശങ്ങളിലെയും ഇ.എസ്.ജി സംരംഭങ്ങൾക്കായി നീക്കിവെക്കുന്നുണ്ടെന്നും മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് എന്നിവർ പറഞ്ഞു.
വിപുലീകരണ പദ്ധതികൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഇന്ത്യൻ വിപണിയിലാണെന്ന് ഇന്ത്യൻ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. ആഷർ വ്യക്തമാക്കി. 13 രാജ്യങ്ങളിലായി 355ലധികം ഷോറൂമുകളുള്ള ലോകത്തിലെ ഏറ്റവും ആറാമത്തെ ജ്വല്ലറി ശൃംഖലയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.