ഉയർന്ന വിനിമയ നിരക്ക് വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ അറസ്റ്റിൽ

മ​നാ​മ: ഉ​യ​ർ​ന്ന വി​നി​മ​യ നി​ര​ക്ക് ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ക​ബ​ളി​പ്പി​ച്ച അ​റ​ബ് പൗ​ര​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ട്ടി​ലേ​ക്ക് പ​ണം അ​യ​ക്കു​മ്പോ​ൾ മ​ണി എ​ക്സ്‌​ചേ​ഞ്ചു​ക​ൾ ന​ൽ​കു​ന്ന നി​ര​ക്കി​നേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ് പ​ണം വാ​ങ്ങി​യ ശേ​ഷം 39 കാ​ര​നാ​യ ഇ​യാ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു. 5800 ദീ​നാ​റാ​ണ് പ്ര​തി ഇ​ര​ക​ളി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്.

ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​വ​ർ കേ​സ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു. പ്ര​തി ഇ​ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. അ​ജ്ഞാ​ത​രു​മാ​യി പ​ണ​മി​ട​പാ​ട് പോ​ലുള്ളവയിൽ ഇ​ട​പെ​ട​രു​തെ​ന്നും ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Man arrested for extorting money by offering high exchange rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.