Representation Image 

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ല​ഗേ​ജ് ന​ഷ്ട​പ്പെ​ട്ടു; മൂ​ന്നു ദി​വ​സ​മാ​യി​ട്ടും മ​റു​പ​ടി​യി​ല്ലാ​തെ വി​മാ​ന​ക്ക​മ്പ​നി

മ​നാ​മ: കൊ​ച്ചി​യി​ൽ​നി​ന്ന് ബ​ഹ്റൈ​നി​ലേ​ക്ക് വ​ന്ന യാ​ത്ര​ക്കാ​ര​ന്റെ ല​ഗേ​ജ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടു. ഈ ​മാ​സം ര​ണ്ടി​ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ​യാ​ളു​ടെ ല​ഗേ​ജാ​ണ് കാ​ണാ​താ​യ​ത്. പ​രാ​തി ന​ൽ​കി​യി​ട്ടും ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യൊ​ന്നു​മി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര​ൻ പ​റ​യു​ന്നു. രേ​ഖ​ക​ളും അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മ​ട​ങ്ങു​ന്ന​താ​ണ് ല​ഗേ​ജ്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ല​ഗേ​ജ് ക​ല​ക്ട് ചെ​യ്യു​ന്നി​ട​ത്ത് കാ​ത്തു​നി​ന്നി​ട്ടും ത​ന്റെ ല​ഗേ​ജ് മാ​ത്രം ല​ഭി​ച്ചി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര​ൻ പ​റ​യു​ന്നു. വി​മാ​ന​ക്ക​മ്പ​നി​ക്ക് പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ ​കൊ​ച്ചി​യി​ൽ​നി​ന്ന് ല​ഗേ​ജ് ക​യ​റ്റി വി​ട്ടി​രു​ന്നു​വെ​ന്ന് മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്. വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് യാ​ത്ര​ക്കാ​ര​ൻ.

Tags:    
News Summary - Lost luggage at the airport- Airline with no response for three days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.