മനാമ: ആറു മാസത്തിനിടെ പൊതുമരാമത്തുമായി ബന്ധപ്പെട്ട് കോൾ സെൻറർ വഴി 3300 പരാതികൾ ലഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. പരാതികളും അഭിപ്രായങ്ങളും അറിയിക്കാനുള്ള പ്രത്യേക നമ്പർ വഴിയാണ് ഇത്രയും കോളുകൾ ലഭിച്ചത്.
മറ്റ് വഴികളിലൂടെ 3852 പരാതികളും ലഭിച്ചു. പരാതികളിൽ മിക്കതും കൃത്യസമയത്തിനകം പരിഹരിക്കാൻ സാധിച്ചതായും മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
റോഡുമായി ബന്ധപ്പെട്ടാണ് അധിക പരാതികളും ലഭിച്ചത്. റോഡുകളിലെ കുഴികൾ അടക്കാനും പുതിയ ബാരിക്കേഡുകൾ സ്ഥാപിക്കാനുമുള്ള ആവശ്യങ്ങളായിരുന്നു മിക്കവയും.
മഴവെള്ളം ഒഴുകുന്ന ചാലുകൾ നിർമിക്കാനും സീവേജ് വാട്ടർ ജങ്ഷനുകൾ റിപ്പയർ ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. അറാദിലെ 245 േബ്ലാക്കിലാണ് കുഴികൾ അടക്കുന്ന കൂടുതൽ പരാതികളും ലഭിച്ചത്. ആവശ്യമായ പഠനങ്ങൾക്ക് ശേഷം ഇവിടെ നടപടി സ്വീകരിച്ചതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.