പ​രി​പാ​ടി​യി​ൽ മു​ഖ​ത്ത് ചാ​യം ഉ​പ​യോ​ഗി​ക്കു​ന്ന കു​ട്ടി

രാ​ജ്യ​ത്തെ ര​ക്ത​സാ​ക്ഷി​ക​ളു​ടെ മ​ക്ക​ൾ​ക്ക് വി​നോ​ദ​മൊ​രു​ക്കി ആ​ർ.​എ​ഫ്.​എ​ഫ്.​എ​സ്

മ​നാ​മ: രാ​ജ്യ​ത്തെ ധീ​ര​രാ​യ ര​ക്ത​സാ​ക്ഷി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ദി​യാ​ർ അ​ൽ മു​ഹ​റ​ഖി​ൽ ന​ട​ന്ന ബ​ഹ്‌​റൈ​ൻ ഫു​ഡ് ഫെ​സ്റ്റി​വ​ലി​ൽ വി​നോ​ദ​മൊ​രു​ക്കി റോ​യ​ൽ ഫ​ണ്ട് ഫോ​ർ ഫാ​ല​ൻ സ​ർ​വി​സ്‌​മെ​ൻ (ആ​ർ.​എ​ഫ്.​എ​ഫ്.​എ​സ്).

ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ക്കാ​ൻ ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി​യു​മാ​യി (ബി.​ടി.​ഇ.​എ) സ​ഹ​ക​രി​ച്ചാ​ണ് റോ​യ​ൽ ഫ​ണ്ട് ഫോ​ർ ഫാ​ല​ൻ സ​ർ​വി​സ്‌​മെ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ത​ത്സ​മ​യ പാ​ച​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ

വീ​ര​മൃ​ത്യു വ​രി​ച്ച​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും അ​വ​രു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് ആ​ർ.​എ​ഫ്.​എ​ഫ്.​എ​സ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് ഡ​യ​റ​ക്ട​ർ ഷെ​യ്ഖ് ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​ക്കും വി​ക​സ​ന​ത്തി​നും വേ​ണ്ടി ര​ക്ത​സാ​ക്ഷി​ക​ൾ ന​ട​ത്തി​യ മ​ഹ​ത്താ​യ ത്യാ​ഗ​ങ്ങ​ൾ​ക്കു​ള്ള അ​ഭി​ന​ന്ദ​ന​വും ന​ന്ദി​യു​മാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​രി​പാ​ടി​യി​ൽ, കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ക​ല, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, സം​ഗീ​തം എ​ന്നി​വ​യി​ൽ അ​വ​രു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന ശി​ൽ​പ​ശാ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ത​ത്സ​മ​യ പാ​ച​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കും കാ​യി​ക വി​നോ​ദ​ങ്ങ​ൾ അ​വ​ർ സാ​ക്ഷി​യാ​യി.

Tags:    
News Summary - A Day of Remembrance and Joy: Honoring Martyrs' Children at Bahrain Food Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.