മനാമ: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ ആം ആദ്മി ബഹ്റൈൻ കമ്യൂണിറ്റി അപലപിച്ചു. രാജ്യത്തെ പ്രതിപക്ഷ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു എതിർശബ്ദങ്ങളെ ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും പ്രസ്താവനയിൽ പറഞ്ഞു. ജയിലിൽ ഇരുന്നു കൊണ്ടും ഡൽഹി ഭരണവും രാജ്യത്തെ ജനങ്ങളുടെ അഭിലാഷവും അരവിന്ദ് കേജ്രിവാൾ നിറവേറ്റും. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയത്തിന്റെ ഭീതിയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും ഇലക്ട്രൽ ബോണ്ടിലൂടെ പുറത്തുവരുന്ന ബി.ജെ.പിയുടെ അഴിമതിയുടെ ചിത്രം മറക്കാനാണ് അറസ്റ്റെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.