മനാമ: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണചടങ്ങിൽ നടൻ അലൻസിയർ നടത്തിയത് തരംതാണ പ്രസ്താവനയാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. പുരസ്കാരത്തെയും പുരസ്കാരത്തുകയെയും അപമാനിക്കുകയും സ്ത്രീവിരുദ്ധ പരാമർശം നടത്തുകയും ചെയ്തത് തെറ്റാണെന്നും മന്ത്രി ബഹ്റൈനിൽ പറഞ്ഞു. ജനങ്ങൾ നൽകുന്ന അവാർഡാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം.
അവാർഡ് കിട്ടിയാൽ സന്തോഷത്തോടെ സ്വീകരിക്കുകയാണ് വേണ്ടത്. വർഷങ്ങളായി നൽകിക്കൊണ്ടിരിക്കുന്നതാണ് അവാർഡ് ശിൽപം. ഇന്നുവരെ ആരും അതിനെ അവഹേളിച്ചിട്ടില്ല. അവാർഡ് തുകയുടെ വലുപ്പത്തിലല്ല കാര്യം.
എത്ര ചെറിയ തുകയാണെങ്കിലും അത് ജനം നൽകുന്ന അംഗീകാരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.