മനാമ: ബഹ്റൈനിലെ പ്രമുഖ ഐ.െഎ.ടി-ജെ.ഇ.ഇ പരീക്ഷ പരിശീലന കേന്ദ്രമായ 'ഫിറ്റ്ജി' 2021-22 വർഷത്തേക്ക് വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 2007ൽ ബഹ്റൈനിൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനം വിദ്യാർഥികളെ മത്സരപരീക്ഷകൾക്ക് സജ്ജരാക്കി വിജയകരമായി പ്രയാണം തുടരുകയാണെന്ന് മാനേജ്മെൻറ് അറിയിച്ചു.
സി.ബി.എസ്.ഇ ഏഴാം ക്ലാസ് മുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക് ഐ.ഐ.ടി, എൻ.ഐ.ടി, കാൽടെക്, ജോർജിയ ടെക്, കേംബ്രിഡ്ജ്, എൻ.ടി.യു തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള പ്രത്യേക പരിശീലന പരിപാടികളാണ് ആവിഷ്കരിച്ചത്. സ്ഥാപനത്തിൽനിന്ന് പരിശീലനം നേടിയ നിരവധി പേർ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കി പ്രശസ്ത സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പരിശീലന ക്ലാസുകൾ സജീവമാണ്. വിദഗ്ധ അധ്യാപകരാണ് പരിശീലകർ. സായാഹ്ന, വാരാന്ത്യ ക്ലാസുകളും ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ പ്രവേശന പരീക്ഷയുടെയും മറ്റും വിശദ വിവരങ്ങൾക്ക് 36543868 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.