മനാമ: എയർ ട്രാൻസ്പോർട്ട് ആഗോള സമ്മേളനം റൂട്ട്സ് വേൾഡ് 2024ന് ഇന്ന് തുടക്കമാകും. എയർ ട്രാൻസ്പോർട്ട് മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഏറ്റവും വലിയ സമ്മേളനമാണിത്. 29ാമത് ‘റൂട്ട്സ് വേൾഡ് 2024’ സാഖീറിലെ എക്സിബിഷൻ വേൾഡിലാണ് സംഘടിപ്പിക്കുന്നത്.
ഒക്ടോബർ എട്ട് വരെ നടക്കുന്ന സമ്മേളനത്തിൽ വിഗദ്ധരും തീരുമാനമെടുക്കുന്നവരുമടക്കം 2500 ലധികം പേർ പങ്കെടുക്കും. എയർപോർട്ട് പ്രതിനിധികൾ, ഏവിയേഷൻ സർവിസ് മേഖലയിലുള്ളവർ, ടൂറിസം അതോറിറ്റികൾ, എയറോനോട്ടിക്സ് ഡെവലപ്മെന്റ് കമ്യൂണിറ്റി നേതാക്കൾ തുടങ്ങിയവരും അണിനിരക്കും.
ഇ സമ്മേളനം ബഹ്റൈനിലെ ഏവിയേഷൻ മേഖലക്ക് കരുത്തുപകരുമെന്ന് ബഹ്റൈൻ എക്സിബിഷൻ ആൻഡ് ടൂറിസം അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് സാറ അഹ്മദ് ബൂഹിജ്ജി പറഞ്ഞു.
സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിൽ ബഹ്റൈൻ എയർപോർട്ട് കമ്പനി സി.ഇ.ഒ മുഹമ്മദ് യൂസുഫ് അൽ ബിൻഫലാഹും സാറ അഹ്മദ് ബൂഹിജ്ജിയും ഒപ്പുവെച്ചിരുന്നു. മേഖലയിൽ തന്നെ ഇത്തരത്തിലുള്ള ഒരു പരിപാടിക്ക് ആദ്യമായാണ് ബഹ്റൈൻ വേദിയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.