ദാറുൽ ഈമാൻ കേരള മദ്റസയുടെ വാർഷികാഘോഷമായ ‘അജ് വദ് 24’ സീഫ് മസ്ജിദ് ഖതീബും പ്രമുഖ പണ്ഡിതനുമായ അബ്ദുൽ ബാസിത്ത് അദ്ദൂസരി ഉദ്ഘാടനം ചെയ്യുന്നു

ഖുർആനിക വെളിച്ചം നൽകി കുരുന്നുകളെ വളർത്തുക -ശൈഖ് അബ്ദുൽ ബാസിത്ത് അദ്ദൂസരി

മനാമ: കുട്ടികളെ ചെറുപ്പം മുതൽ തന്നെ ഖുർആനിക ആശയങ്ങൾ പകർന്ന് നൽകി വളർത്തിയെടുക്കാൻ ശ്രമിക്കണമെന്ന് സീഫ് മസ്ജിദ് ഖത്തീബും പ്രമുഖ പണ്ഡിതനുമായ അബ്ദുൽ ബാസിത്ത് അദ്ദൂസരി പറഞ്ഞു. ദാറുൽ ഈമാൻ കേരള മദ്റസയുടെ വാർഷികാഘോഷമായ ‘അജ് വദ് 24’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഖുർആന്റെ മൂല്യസങ്കൽപങ്ങൾക്കനുസരിച്ച് ജീവിതത്തെ മാറ്റിപ്പണിയുന്നേടത്താണ് ജീവിത വിജയം നിലകൊള്ളുന്നത്. ഇസ്‌ലാമിക മൂല്യസങ്കൽപങ്ങൾക്ക് അനുഗുണമായ രീതിയിൽ കലയെ നോക്കിക്കാണാൻ സാധിക്കണം.

ധാർമികതയുടെ പിൻബലത്തോടെയുള്ള കലാവതരണങ്ങൾക്ക് സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.ധാർമികവും വൈജ്ഞാനികവുമായ അറിവുകൾ നൽകി കുരുന്നുകളെ നേർവഴിയിലേക്ക് നയിക്കുന്ന ദാറുൽ ഈമാൻ മദ്റസയുടെ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ഖുർആൻ, ഹദീസ്, കർമശാസ്ത്രം, ചരിത്രം തുടങ്ങിയ ഇസ്‌ലാമിക വിഷയങ്ങളിലുള്ള പഠനത്തോടൊപ്പം ധാർമിക ശിക്ഷണവും നൽകുന്ന ദാറുൽ ഈമാൻ മദ്റസകൾ ബഹ്റൈനിലെ പ്രവാസി മദ്റസാ വിദ്യാഭ്യാസ ചരിത്രത്തിലെ ഏറെ ശ്രദ്ധേയമായ സംവിധാനം ആണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രിൻസിപ്പൽ സഈദ് റമദാൻ നദ് വി പറഞ്ഞു.

മത - ധാർമിക വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഉതകുന്നതാണ് മദ്റസാ കരിക്കുലം. രക്ഷിതാക്കളുടെയും പി.ടി.എ, എം.ടി.എ കമ്മിറ്റികളുടെ ഭാഗത്ത് നിന്നും മികച്ച സഹകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദാറുൽ ഈമാൻ മദ്റസാ രക്ഷാധികാരി സുബൈർ എം.എം, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, വിദ്യാഭ്യാസ വകുപ്പ് കൺവീനർ സി. ഖാലിദ്, ഇരു മദ്രസകളുടെയും പി.ടി.എ പ്രസിഡന്റുമാരായ റഫീഖ് അബ്ദുല്ല, അബ്ദുൽ ആദിൽ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ഷറഫുദ്ദീൻ , എം. ടി.എ പ്രസിഡന്റുമാരായ സബീന അബ്ദുൽ ഖാദിർ, നസ്നീൻ അൽത്താഫ് എന്നിവർ സംസാരിച്ചു. വാർഷികാഘോഷ ജനറൽ കൺവീനർ അനീസ് വി. കെ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ എ.എം.ഷാനവാസ് നന്ദിയും പറഞ്ഞു.

സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, റഷീദ് മാഹി, സെയ്ദ് ഹനീഫ്, സലാം മമ്പാട്ടുമൂല, സൈഫുല്ല ഖാസിം, ശബീർ മുക്കൻ, നൗഫൽ അടാട്ടിൽ, മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ പങ്കെുത്തു.

പരിപാടികൾക്ക് സക്കീർ ഹുസൈൻ, അശ്റഫ് പി.എം, ജാസിർ പി.പി, യൂനുസ് സലീം, അബ്ദുൽ ഹഖ്, ശൗക്കത്തലി, മുഹമ്മദ് ശരീഫ്, മുഹമ്മദ് ഫാറൂഖ്, സഫീർ, ഗഫൂർ മൂക്കുതല, ഷൗക്കത്ത്, ഷിജിന ആഷിഖ്, നാസില ഷഫീഖ്, സൈഫുന്നിസ, അസ് റ അബ്ദുല്ല, സബീന കാദർ, ഫസീല ഹാരിസ്, റഷീദ സുബൈർ, ഹെന ജുമൈൽ, ലുബൈന ഷഫീഖ്, മുബീന സുൽത്താൻ, ആബിദ, നസീറ ഉബൈദ്, നുഫീല ബഷീർ, സീന, റൈഹാന മുഹമ്മദ്‌, മുംതാസ് റഊഫ്, റഷീദ ബദർ, സൽമ സജീബ്, റംല കമറുദീൻ, അമൽ സുബൈർ, നുസൈബ, റൂഖിയ, ഫൗസിയ ഖാലിദ്, മുഹമ്മദ് മുഹിയുദ്ദീൻ, അബ്ബാസ് എം, അബ്ദുൽ റഊഫ്, സലാഹുദ്ദീൻ, മുഹമ്മദ് ശാക്കിർ, ശൈമില നൗഫൽ, ലുലു അബ്ദുൽ ഹഖ്, യൂനുസ് സലീം തുടങ്ങിയവർ നേതൃത്വം നൽകി.

യൂനുസ് രാജ്, റുസ്ബി ബഷീർ, അഫ്നാൻ ഷൗക്കത്തലി എന്നിവർ അവതാരക

രായിരുന്നു.

Tags:    
News Summary - 'Ajwad 24' conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.