മനാമ : ‘മുഹറം മുഹബത്ത്’ എന്ന പ്രമേയം ആസ്പദമാക്കി ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച മുഹറം വിശ്വാസികൾക്ക് ഏറെ പാഠങ്ങൾ പകർന്നു നൽകുന്നതാണെന്ന് വിഷയാവതാരകർ അഭിപ്രായപ്പെട്ടു.
ഭരണകൂട ഭീകരതക്കെതിരെയും അനീതിക്കെതിരെയുമുള്ള പോരാട്ടമായിരുന്നു കർബലയിൽ സംഭവിച്ചത്. തിന്മകൾക്കെതിരെ മൗനമവലംബിക്കാൻ യഥാർഥ വിശ്വാസികൾക്ക് ഒരിക്കലും സാധിക്കില്ലെന്നും വിഷയമവതരിപ്പിച്ച യൂനുസ് സലീം പറഞ്ഞു.
പ്രവാചകനും അനുചരന്മാരും പുതിയൊരു ചരിത്രമാണ് ഹിജ്റയിലൂടെ രചിച്ചത്. സ്നേഹവും സൗഹൃദവും കൊണ്ട് ഒരു രാജ്യവും നാഗരികതയും പടുത്തുയർത്തുകയായിരുന്നു പ്രവാചകൻ മുഹമ്മദ് നബി. മനോഹരമായ നാളെയെ കുറിച്ചുള്ള പ്രതീക്ഷ കൂടിയാണ് ഹിജ്റയെന്ന് ‘മുഹറം ചരിത്രത്തിൽനിന്നുള്ള പാഠങ്ങൾ’ എന്ന വിഷയമവതരിപ്പിച്ച് എ.എം. ഷാനവാസ് പറഞ്ഞു.
സർഗസംഗമം വേദിയുടെ നേതൃത്വത്തിൽ മൂസ കെ. ഹസൻ ഫലസ്തീൻ കുരുന്നകളുടെ കാഴ്ചകൾ മോണോ ലോഗിലൂടെ സദസ്സിന് മുന്നിൽ അവതരിപ്പിച്ചു.
അബ്ദുൽ ഹഖ് ഖുർആൻ ക്വിസിന് നേതൃത്വം നൽകി. തഹിയ ഫാറൂഖ്, ഫിൽസ ഫൈസൽ ടി.വി, ഫിൽസ, നഈമ കുറ്റ്യാടി, അസ്ര അബ്ദുല്ല, ബഷീർ പി.എം, ഫസ്ലു റഹ്മാൻ, ഫൈസൽ ടി.വി, ഗഫൂർ മൂക്കുതല, നൗഷാദ് റിഫാ, ശാഹുൽ ഹമീദ് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സി. ഖാലിദ് അധ്യക്ഷത വഹിച്ചു. സമീർ ഹസൻ ആമുഖഭാഷണം നടത്തി. യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ സമാപനം നിർവഹിച്ചു.
റിഫ ദിശ സെന്ററിൽ സംഘടിപ്പിച്ച സംഗമത്തിന് സമീർ ഹസൻ, അബ്ദുൽ ഹഖ്, അജ്മൽ ശറഫുദ്ദീൻ ,മൂസ കെ. ഹസൻ, ജലീൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.