മനാമ: ലുലു ഹൈപ്പർമാർക്കറ്റ് ഗ്രാൻഡ് സമ്മർ റാഫിൾ നറുക്കെടുപ്പിന്റെ മൂന്നാംഘട്ട വിജയികളെ പ്രഖ്യാപിച്ചു.
ലുലു ഹൈപ്പർമാർക്കറ്റ് ദാന മാളിൽ ലുലു സീനിയർ മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പ്രതിവാര നറുക്കെടുപ്പ്. നാല് വിജയികൾക്ക് 50 ഗ്രാം വീതം സ്വർണം നൽകി. 200 വിജയികൾക്ക് ലുലു ഗിഫ്റ്റ് കാർഡും 100 പേർക്ക് ലുലു ഹാപ്പിനസ് പ്രോഗ്രാമിലേക്ക് 20,000 പോയന്റുകൾ വീതവും ലഭിച്ചു. വേനൽക്കാല അവധിക്കും സ്കൂൾ തുറക്കുന്നതിനും മുമ്പുള്ള തിരക്കേറിയ സീസണിൽ ഉപഭോക്താക്കൾക്ക് 1,00,000 ദീനാറിന്റെ സമ്മാനങ്ങൾ നൽകുന്നതാണ് പദ്ധതി. ആഗസ്റ്റ് ഒമ്പതു വരെയാണ് റാഫിൾ പ്രമോഷൻ.
20 വിജയികൾക്കായി ഒരു കിലോ സ്വർണമാണ് സമ്മാനമായി നൽകുന്നത്. കൂടാതെ 1000 വിജയികൾക്ക് 50 ദീനാർ വീതം വിലമതിക്കുന്ന ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ ലഭിക്കും.
500 ഭാഗ്യശാലികൾക്ക് ലുലു ഹാപ്പിനസ് പ്രോഗ്രാമിന് കീഴിൽ തൽക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്ന ലോയൽറ്റി പോയന്റുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് ഓരോ അഞ്ച് ദീനാർ ഷോപ്പിങ്ങിനും ഒരു ഇലക്ട്രോണിക് റാഫിൾ ടിക്കറ്റ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.