മനാമ: അൽ ഫാതിഹ് ഹൈവേ നവീകരണ പ്രവർത്തനങ്ങൾ 56 ശതമാനം പിന്നിട്ടതായി പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ഹസൻ അൽ ഹവാജ് വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിന് മുന്തിയ പരിഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
മിന സൽമാൻ സിഗ്നൽ, ദക്ഷിണ മനാമ മേൽപാലം എന്നിവയുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. രാജ്യത്തെ സുപ്രധാന ഹൈവേയെന്ന നിലക്ക് ഇതിന്റെ വികസനം സാമ്പത്തിക മേഖലക്ക് ഉണർവ് നൽകുന്ന ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഘട്ടം ഘട്ടമായി പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ ഘട്ടമെന്ന നിലക്ക് യു ടേൺ മേൽപാലത്തിലൂടെ ഗതാഗതം ആരംഭിച്ചു കഴിഞ്ഞിട്ടുമുണ്ട്.
ഗൾഫ് ഹോട്ടലിന് സമീപമുള്ള ജങ്ഷൻ തുരങ്കമായി മാറ്റുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഗതാഗതത്തിന് ഭംഗം വരാത്ത രൂപത്തിൽ കൃത്യമായ ആസൂത്രണത്തോടെയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽ ഫാതിഹ് ഹൈവേ നവീകരണത്തിന്റെ രൂപരേഖ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.