അൽ ഹിദായ മലയാളം കൂട്ടായ്മ സംഘടിപ്പിച്ച ഈദ്​ ആഘോഷത്തിൽനിന്ന്​

അൽ ഹിദായ ഈദ് ആഘോഷം സംഘടിപ്പിച്ചു

മനാമ: അൽ ഹിദായ മലയാളം കൂട്ടായ്മ പ്രവർത്തകർ ഈദ് ആഘോഷം സംഘടിപ്പിച്ചു. ഹൂറ റയ്യാൻ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പ്രസിഡന്‍റ് ഹംസ ആമേത് അധ്യക്ഷത വഹിച്ചു.

ഖുർആൻ പാരായണം, പ്രസംഗം, കവിത, ഇസ്‍ലാമിക ഗാനാലാപനം, മധുരം മലയാളം, ജസ്റ്റ് വൺ മിനിറ്റ്, സംഘഗാനം തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. റിസാലുദ്ദീൻ പുന്നോൽ, സാദിഖ്‌ ബിൻ യഹ്‌യ, ഹംസ റോയൽ കൊയിലാണ്ടി, നഫ്സ് എന്നിവർ കവിതകൾ ആലപിച്ചു. മത്സരത്തിൽ റിഫ യൂനിറ്റ് ഒന്നാം സ്ഥാനവും ഹൂറ, മനാമ യൂനിറ്റുകൾ രണ്ടാം സ്ഥാനവും നേടി.

മറ്റ് യൂനിറ്റുകൾ തുല്യ പോയന്‍റുകൾ നേടി മൂന്നാം സ്ഥാനം പങ്കിട്ടു. റയ്യാൻ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം, ഫക്രു, സി.എം ലത്തീഫ്, ബിനു ഇസ്മായിൽ, ഒ.വി ഷംസീർ, ഷെമീർ അലി കണ്ണൂർ, ശാഫി നന്ദി, റഷീദ് മാഹി, സുഹാദ് ബിൻ സുബൈർ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

അൽ ഹിദായ പണ്ഡിതന്മാരായ ഷമീർ ഫാറൂഖി, ലത്തീഫ് അഹ്മദ്, റയ്യാൻ പ്രിൻസിപ്പൽ ലത്തീഫ് ചാലിയം, സാദിഖ് ബിൻ യഹ്‌യ, ലത്തീഫ് ആലിയമ്പത് തുടങ്ങിയവർ വിധി കർത്താക്കളായിരുന്നു. ഹിദായ ജനറൽ സെക്രട്ടറി റിസാലുദ്ധീൻ പുന്നോൽ സ്വാഗതവും മീഡിയ സെക്രട്ടറി ഷെമീർ ബാവ വെളിയംകോട് നന്ദിയും പറഞ്ഞു. 

Tags:    
News Summary - Al Hidayah organized the Eid celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.