ജി.​സി.​സി തൊ​ഴി​ൽ, സാ​മൂ​ഹി​ക​ക്ഷേ​മ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ​നി​ന്ന്

തൊഴിലില്ലായ്​മ പരിഹരിക്കാൻ യോജിച്ച നീക്കം വേണം -മന്ത്രി ഹുമൈദാൻ

മ​നാ​മ: തൊ​ഴി​ലി​ല്ലാ​യ്​​മ പ​രി​ഹ​രി​ക്കാ​നും ത​ദ്ദേ​ശീ​യ തൊ​ഴി​ൽ ശ​ക്തി​യെ കൂ​ടു​ത​ൽ അ​വ​ലം​ബി​ക്കു​ന്ന​തി​നും ജി.​സി.​സി ത​ല​ത്തി​ൽ യോ​ജി​ച്ച നീ​ക്ക​മു​ണ്ടാ​ക​ണ​മെ​ന്ന്​ ബ​ഹ്​​റൈ​ൻ തൊ​ഴി​ൽ, സാ​മൂ​ഹി​ക​ക്ഷേ​മ​കാ​ര്യ ​മ​ന്ത്രി ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ലി ഹു​മൈ​ദാ​ൻ പ​റ​ഞ്ഞു. ജി.​സി.​​സി രാ​ജ്യ​ങ്ങ​ളി​ലെ തൊ​ഴി​ൽ, സാ​മൂ​ഹി​ക​ക്ഷേ​മ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ ഏ​ഴാ​മ​ത്​ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ളു​ടെ​യും രാ​ജ്യ​ത്തി​െൻറ​യും സാ​മ്പ​ത്തി​ക​ഭ​ദ്ര​ത ഉ​റ​പ്പാ​ക്കാ​ൻ​ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ​ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​ണ്ടാ​യി. ജി.​സി.​സി തൊ​ഴി​ൽ വി​പ​ണി നേ​രി​ടു​ന്ന വി​വി​ധ വെ​ല്ലു​വി​ളി​ക​ളും അ​വ​യു​ടെ പ​രി​ഹാ​ര​വും പ​ങ്കു​വെ​ച്ചു. േ​കാ​വി​ഡ്​ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ​ സാ​മ്പ​ത്തി​ക പാ​ക്കേ​ജ്​ ഉ​ണ്ടാ​ക​ണ​മെ​ന്ന വി​ഷ​യ​വും സ​മി​തി​യു​ടെ മു​ന്നി​ലു​ണ്ട്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ മു​ഴു​വ​ൻ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ ഫ​ണ്ടും ക​ണ്ടെ​ത്ത​ണം. ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക്​ അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ വേ​ഗ​ത്തി​ൽ ജോ​ലി നേ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്​​തു.

അ​ൽ ഉ​ല ഉ​ച്ച​കോ​ടി​യി​ൽ ജി.​സി.​സി തൊ​ഴി​ൽ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​െൻറ പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക, വ്യാ​പാ​ര​വ​ള​ർ​ച്ച ഉ​റ​പ്പു​വ​രു​ത്താ​ൻ​ തൊ​ഴി​ൽ വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ൾ കാ​ര​ണ​മാ​കു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​നാ​യി​ഫ്​ ഫ​ലാ​ഹ്​ അ​ൽ ഹ​ജ്​​റു​ഫി​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ ആ​ശം​സ​ക​ൾ ഹു​മൈ​ദാ​ൻ അ​റി​യി​ച്ചു. തൊ​ഴി​ൽ, സാ​മൂ​ഹി​ക​കാ​ര്യ മേ​ഖ​ല​ക​ളി​ൽ യോ​ജി​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന്​ സ​മ്മേ​ള​നം കാ​ര​ണ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. 

Tags:    
News Summary - An appropriate move is needed to address unemployment - Minister Humaidan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT