മനാമ: ഇൗജിപ്തിൽ നടക്കുന്ന അറബ് ലീഗ് മിനിസ്റ്റീരിയൽ സമ്മേളനത്തിൽ ബഹ്റൈൻ പ്രതിനിധിയായി വിദേശ കാര്യ, ജി.സി.സി കാര്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി വഹീദ് മുബാറക്ക് സയ്യാർ പെങ്കടുക്കുന്നു. മുൻവർഷം ഒക്റ്റോബർ ഒമ്പതിന് നടന്ന അസാധാരണ സമ്മേളനത്തിെൻറ തുടർച്ചയായാണ് അറബ് ലീഗ് യോഗം നടക്കുന്നത്. ഇസ്രയേലിെൻറ തലസ്ഥാനമായി ജറൂസലേമിനെ അമേരിക്ക അംഗീകരിച്ചതിെൻറയും അവരുടെ എംബസി അവിടേക്ക് മാറ്റിയതിനെയും എതിരെയാണ് യോഗം കൂടുന്നത്. ഇസ്രയേലിെൻറ തലസ്ഥാനമായി ജറുസലേം നഗരത്തെ അമേരിക്കൻ ഭരണകൂടം അംഗീകരിച്ചത് ഫലസ്തീൻ പൗരാവകാശങ്ങളെ നിഷേധിക്കുന്നതാണെന്ന് മനസിലാക്കിയതുകൊണ്ടാണ് അന്താരാഷ്ട്രസമൂഹം അമേരിക്കയുടെ നയത്തിനെ എതിർത്തതെന്ന് വഹീദ് മുബാറക്ക് സയ്യാർ യോഗത്തിൽ പറഞ്ഞു. അതിെൻറ തെളിവായിരുന്നു ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ അമേരിക്കൻ തീരുമാനത്തെ എതിർത്ത് യു.എൻ പ്രമേയം പാസാക്കിയതെന്നും അണ്ടർസെക്രട്ടറി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.