കെയ്​റോ  ഭീകരാക്രമണം: ബഹ്​റൈൻ അനുശോചിച്ചു

മനാമ: ഇൗജിപ്​ത്​ തലസ്ഥാനമായ കെയ്​റോയിലെ മാർ മിന ചർച്ചിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന്​ നിരവധിപേർ പേർ മരിച്ച സംഭവത്തിൽ ബഹ്​റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അനുശോചിച്ചു. സംഭവത്തിൽ നിരവധിപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഇൗജിപ്​തി​​െൻറ ദു:ഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും​േവഗം സുഖം പ്രാപിക്ക​െട്ടയെന്ന്​ ആശംസിക്കുന്നതായും ബഹ്​റൈൻ വിദേശകാര്യ മന്ത്രാലയം സന്ദേശത്തിൽ പറഞ്ഞു.
 ഭീകരത ലക്ഷ്യംവെക്കുന്നത്​ നിപരാധികളുടെ ജീവിതങ്ങൾക്കും എല്ലാ മതങ്ങൾക്കും മാനുഷിക മൂല്ല്യങ്ങൾക്കും എതിരുമാണ്​. ഭീകര പ്രവർത്തനങ്ങൾക്കും അതി​​െൻറ ഉറവിടങ്ങൾക്കും എതിരായി ഇൗജിപ്​ത്​ സ്വീകരികുന്ന എല്ലാവിധ പ്രവർത്തനങ്ങളോടും പിന്തുണയും ബഹ്​റൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 
Tags:    
News Summary - attack-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.