നി​കു​തി വെ​ട്ടി​ച്ച്​ നി​രോ​ധി​ത വ​സ്​​തു​ക്ക​ൾ കൊ​ണ്ടു​വ​രാ​ൻ ശ്ര​മം: ര​ണ്ടു​പേ​ർ റി​മാ​ൻ​ഡി​ൽ

മ​നാ​മ: നി​കു​തി വെ​ട്ടി​പ്പ്​ ന​ട​ത്തി നി​രോ​ധി​ത വ​സ്​​തു​ക്ക​ൾ ബ​ഹ്​​റൈ​നി​ലേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട്​ ഏ​ഷ്യ​ക്കാ​രെ റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ നി​കു​തി വെ​ട്ടി​പ്പ്​ കു​റ്റ​കൃ​ത്യ യൂ​നി​റ്റ്​ ​മേ​ധാ​വി ഉ​ത്ത​ര​വി​ട്ടു. ഏ​ഷ്യ​ക്കാ​രാ​യ ര​ണ്ടു​പേ​രാ​ണ്​ നി​രോ​ധി​ത വ​സ്​​തു​ക്ക​ൾ ബ​ഹ്​​റൈ​നി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും കൂ​ടാ​തെ നി​കു​തി വെ​ട്ടി​പ്പ്​ ന​ട​ത്താ​നും ഉ​ദ്യ​മി​ച്ച​ത്. പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ ക​മ്പ​നി​യു​ടെ പേ​രി​ലാ​ണ്​ നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. വി​ദേ​ശ​രാ​ജ്യ​ത്ത്​ നി​ന്നു​മെ​ത്തി​യ ച​ര​ക്ക്​ ക​സ്റ്റം​സ്​ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള പാ​ൻ പ​രാ​ഗാ​ണ്​ ഇ​ത്ത​ര​ത്തി​ൽ ​എ​ത്തി​ച്ച​ത്. ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​പ​യോ​ഗി​ച്ച രേ​ഖ​ക​ളും വ​സ്​​തു​ക്ക​ളും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ഇ​ന്ത്യ​ൻ നി​ർ​മി​ത പാ​ൻ​പ​രാ​ഗാ​ണ്​ എ​ത്തി​ച്ച​തെ​ന്ന്​ ക​ണ്ടെ​ത്തു​ക​യും അ​തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ര​ണ്ടു​പേ​രെ റി​മാ​ൻ​ഡ് ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു.

Tags:    
News Summary - Attempt to bring prohibited goods , Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.