മനാമ: രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃമേളയായ ഓട്ടം ഫെയറിന് 21ന് തുടക്കമാവും. ഡിസംബർ 29 വരെ നീളുന്ന ഫെയർ, എക്സിബിഷൻ വേൾഡിലെ അഞ്ച്, ആറ് ഹാളുകളിലാണ് നടക്കുന്നത്. മേളയിൽ പ്രവേശനം സൗജന്യമാണ്. https://bit.ly/46zX6Iu വഴി മേളയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം.
18 രാഷ്ട്രങ്ങളിൽനിന്നായി 680 സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദിവസവും 20,000ത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ചൈന, തായ്ലൻഡ്, മൊറോക്കോ എന്നീ രാഷ്ട്രങ്ങളിൽനിന്നായി മൂന്നു പുതിയ സ്റ്റാളുകളും ഇത്തവണയുണ്ടാകും.കമ്പനികൾക്കും ഉൽപാദകർക്കും അവരുടെ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യാനുള്ള വിപുലമായ അവസരമാണ് ഫെയറിൽ ഒരുക്കിയിരിക്കുന്നത്.
ബഹ്റൈനിലെ ഏറ്റവും വലുതും ജനപ്രിയവുമായ ഇൻഡോർ ഉപഭോക്തൃ ഉൽപന്ന പ്രദർശനമാണ് ഒമ്പതു ദിവസം നീളുന്ന ഓട്ടം ഫെയർ.18,000 ചതുരശ്ര മീറ്ററിലാണ് ഫെയർ ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ഇലക്ട്രിക് സാമഗ്രികൾ, ഫർണിച്ചറുകൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ വിൽപനയും പ്രദർശനവും നടക്കും.
ബഹ്റൈനിലെ ഏറ്റവും വലുതും ജനപ്രിയവുമായ വാർഷിക ഉപഭോക്തൃ ഉൽപന്ന പ്രദർശനത്തിൽ സന്ദർശകർക്കായി ആകർഷകമായ നിരവധി സംഗതികൾ ഇത്തവണയുണ്ടാകുമെന്ന് ഇൻഫോർമ മാർക്കറ്റ്സ് എക്സിബിഷൻസ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.അന്താരാഷ്ട്ര തലത്തിൽ ലഭ്യമായ മികച്ച ഉൽപന്നങ്ങൾ കാണാനും കരസ്ഥമാക്കാനുമുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് കൈവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.