Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഓ​ട്ടം ഫെ​യ​ർ നാ​ളെ...

ഓ​ട്ടം ഫെ​യ​ർ നാ​ളെ മു​ത​ൽ; 680 സ്റ്റാളുകൾ

text_fields
bookmark_border
ഓ​ട്ടം ഫെ​യ​ർ നാ​ളെ മു​ത​ൽ; 680 സ്റ്റാളുകൾ
cancel

മ​നാ​മ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഉ​പ​ഭോ​ക്​​തൃ​മേ​ള​യാ​യ ഓ​ട്ടം ഫെ​യ​റി​ന്​ 21ന്​ ​തു​ട​ക്ക​മാ​വും. ഡി​സം​ബ​ർ 29 വ​രെ നീ​ളു​ന്ന ഫെ​യ​ർ, എ​ക്​​സി​ബി​ഷ​ൻ വേ​ൾ​ഡി​ലെ അ​ഞ്ച്, ആ​റ്​ ഹാ​ളു​ക​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്. മേ​ള​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. https://bit.ly/46zX6Iu വ​ഴി മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാം.

18 രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നാ​യി 680 സ്റ്റാ​ളു​ക​ളാ​ണ്​ ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ദി​വ​സ​വും 20,000ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ചൈ​ന, താ​യ്​​ല​ൻ​ഡ്, മൊ​റോ​ക്കോ എ​ന്നീ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നാ​യി മൂ​ന്നു​ പു​തി​യ സ്റ്റാ​ളു​ക​ളും ഇ​ത്ത​വ​ണ​യു​ണ്ടാ​കും.ക​മ്പ​നി​ക​ൾ​ക്കും ഉ​ൽ​പാ​ദ​ക​ർ​ക്കും അ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​ർ​ക്ക​റ്റ്​ ചെ​യ്യാ​നു​ള്ള വി​പു​ല​മാ​യ അ​വ​സ​ര​മാ​ണ് ഫെ​യ​റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ബ​ഹ്‌​റൈ​നി​ലെ ഏ​റ്റ​വും വ​ലു​തും ജ​ന​പ്രി​യ​വു​മാ​യ ഇ​ൻ​ഡോ​ർ ഉ​പ​ഭോ​ക്തൃ ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​ന​മാ​ണ് ഒ​മ്പ​തു ദി​വ​സം നീ​ളു​ന്ന ഓ​ട്ടം ഫെ​യ​ർ.18,000 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് ഫെ​യ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ, വ​സ്​​ത്ര​ങ്ങ​ൾ, ഇ​ല​ക്​​ട്രി​ക്​ സാ​മ​ഗ്രി​ക​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​പു​ല​മാ​യ വി​ൽ​പ​ന​യും പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും.

ബ​ഹ്‌​റൈ​നി​ലെ ഏ​റ്റ​വും വ​ലു​തും ജ​ന​പ്രി​യ​വു​മാ​യ വാ​ർ​ഷി​ക ഉ​പ​ഭോ​ക്തൃ ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ നി​ര​വ​ധി സം​ഗ​തി​ക​ൾ ഇ​ത്ത​വ​ണ​യു​ണ്ടാ​കു​മെ​ന്ന് ഇ​ൻ​ഫോ​ർ​മ മാ​ർ​ക്ക​റ്റ്‌​സ് എ​ക്‌​സി​ബി​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം പ​റ​ഞ്ഞു.അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ ല​ഭ്യ​മാ​യ മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ കാ​ണാ​നും ക​ര​സ്ഥ​മാ​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainAutumn FairStalls
News Summary - Autumn fair from tomorrow; 680 stalls
Next Story