മനാമ: കെട്ടിട നിർമ്മാണ ജോലിക്കിടെ തലചുറ്റി വീണ് പരിക്കേറ്റ മലയാളി പ്രവാസി ബഹ്റൈനിൽ മരിച്ചു. കൊല്ലം ഒാച്ചി റ സ്വദേശി ചന്ദ്രൻപിള്ള ബാലകൃഷ്ണപിള്ള (58)യാണ് മരിച്ചത്. ജോലി സ്ഥലത്ത് ഒന്നാം നിലയിൽ നിന്ന് വീണ ഇദ്ദേഹത്തെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പുറമെ പരിക്കുകളില്ലാതിരുന്ന ഇദ്ദേഹം ആശുപത്രിയിൽ എത്തിയശേഷം പരസഹായമില്ലാതെയാണ് ഡോക്ടറെ കണ്ടതും എക്സ്റെ എടുക്കാൻ പോയതും.
എന്നാൽ വാരിയെല്ലിനുണ്ടായ പൊട്ടലും ശ്വാസകോശത്തിനുണ്ടായ പരിക്കും കാരണം കുറച്ച് സമയം കഴിഞ്ഞപ്പോൾ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആന്തരികമായ ഗുരുതരപരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. സ്വകാര്യ കമ്പനിയിൽ സേഫ്ടി എക്യൂപ്മെൻറ് ടെക്നിഷ്യൻ. തസ്തികയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.