ബഹ്​റൈനിൽനിന്ന്​ ​കൊച്ചിയിലേക്ക്​ 17000 രൂപ, കോഴിക്കോ​േട്ടക്ക്​ 16000

മനാമ: പ്രവാസികളെ തിരിച്ചെത്തിക്കുന്നതി​​െൻറ ഭാഗമായി ബഹ്​റൈനിൽനിന്ന്​ കേരളത്തിലേക്കുള്ള വിമാന നിരക്ക്​ പ്രഖ്യാപിച്ചു. ബഹ്​റൈനിൽനിന്ന്​ കൊച്ചിയി​ലേക്ക്​ 17000 രൂപയും (84 ദിനാർ) കോഴിക്കോ​േട്ടക്ക്​ 16000 രൂപയും (79 ദിനാർ) ആണ്​ നിരക്ക്​. എയർ ഇന്ത്യ എക്​സ്​പ്രസാണ്​ സർവീസ്​ നടത്തുന്നത്​. 

മെയ്​ എട്ടിന്​ ഉച്ചക്ക്​ 12.35ന്​ ബഹ്​റൈനിൽനിന്ന്​ പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം വൈകിട്ട്​ 7.25ന്​ കൊച്ചിയിൽ എത്തും. 168 പേർക്കാണ്​ ഇതിൽ യാത്ര ചെയ്യാനാവുക. മെയ്​ 11ന്​ ഉച്ചക്ക്​ 12.35ന്​ കോഴിക്കോ​േട്ടക്കുള്ള വിമാനവും ഉച്ചക്ക്​ 12.35ന്​ പുറപ്പെടും. ഇതിലും 168 പേരെയാണ്​ കൊണ്ടുപോവുകയെന്നാണ്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ പുറത്തിറക്കിയ പട്ടികയിൽ പറയുന്നത്​.

Tags:    
News Summary - Baharain flight charges-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.