മനാമ: പ്രളയം തകർത്തെറിഞ്ഞ കേരളത്തിെൻറ അടിസ്ഥാന ഘടനയുടെ പുനർനിർമ്മാണ വിഷയം നടത്തുന്ന കാര്യത്തിൽ സംസ്ഥാന ഗ വൺമെൻറിൽ വിശ്വാസം ഉണ്ടെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. ഒാണം^നവരാത്രി ആഘോഷത്തിെൻറ ഭാഗമായുള്ള വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി മണി ഫണ്ട് ശേഖരിക്കാൻ വരുന്നതുമായി ബന്ധപ്പെട്ട് ചില വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടു. സഹായം അഭ്യർഥിക്കുേമ്പാൾ കൊടുക്കാതിരിക്കാൻ നൂറ് കാരണങ്ങൾ ചിലർക്ക് പറയാനുണ്ടാകും. കൊടുക്കാൻ ഒരേ ഒരു കാരണമേയുള്ളൂ. അത് നമ്മുടെ കേരളത്തിെൻറ പ്രളയാനന്തര ദയനീയാവസ്ഥയാണ്. അതിനാൽ നാടിനെ വീണ്ടെടുക്കാൻ മുന്നും പിന്നും നോക്കാതെയുള്ള സഹായം വേണം.
ഗവൺമെൻറിെൻറ രാഷ്ട്രീയം നോക്കേണ്ട സന്ദർഭമിതല്ല. അവിടെ ഇരിക്കുന്നവരും നമ്മെപ്പോലുള്ള മനുഷ്യരാണ്. അവരെ വിശ്വാസിക്കാൻ ശ്രമിക്കണം. വിമർശനങ്ങൾ നല്ലതാണ്. ജനാധിപത്യത്തിൽ അതിന് ആരോഗ്യകരമായ സ്ഥാനവുമുണ്ട്. പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ കേരളത്തിെൻറ അവസ്ഥയെ കാണാത്ത മട്ടിലുള്ള വിമർശനങ്ങൾ നല്ലതല്ല. ബഹ്റൈനിലെ മലയാളികൾ ഇതുവരെ കൈയയച്ചുള്ള സഹായപ്രവർത്തനങ്ങളാണ് നടത്തിയത്. അതിൽ രാഷ്ട്രീയമോ മറ്റ് ഏന്തെങ്കിലും വേർതിരിവുകളോ പ്രവാസികളിൽ നിന്ന് ഉണ്ടായിട്ടില്ല. നാടിെൻറ ഉയിർത്തെഴുന്നേൽപ്പിനുവേണ്ടിയാണ് ഇൗ പരിശ്രമങ്ങളെല്ലാം.
തകർന്ന റോഡുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ. ഇവ പുനർനിർമ്മിക്കാൻ പ്രവാസി സമൂഹത്തിൽ നിന്നുള്ള വിദഗ്ധരെ കൂടി ഉൾപ്പെടുത്തണമെന്ന് ഇൗ അവസരത്തിൽ ഗവൺമെൻറിനോട് അഭ്യർഥിക്കുകയാണ്. മന്ത്രി എം.എം. മണി ബഹ്റൈനിൽ എത്തുേമ്പാൾ അദ്ദേഹത്തിനോട് ഇക്കാര്യം അറിയിക്കുമെന്നും പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.