മനാമ: പ്രവാസികളായ പലിശക്കാരുടെ കെണിയിൽപ്പെട്ട് ജീവിതം ദുരിതകരമാകുന്ന മലയാളി പ്രവാസികളുടെ പരാതികൾ തുടരുന്ന ു. അത്യാവശ്യ സന്ദർഭങ്ങളിൽ മറ്റ് നിർവാഹമില്ലാതെ, പലിശക്കാർ പറയുന്ന രേഖകൾ നൽകി പണം വായ്പ വാങ്ങുന്നവർ പിന്നീട് അന ുഭവിക്കുന്നത് കൊടിയ ചൂഷണമാണ്. വാങ്ങിയ പണത്തിെൻറ മൂന്നും നാലും ഇരട്ടി അടച്ചുതീർത്താലും പിന്നെയും പീഡനപർവമാ ണ് ഉണ്ടാകുന്നതെന്ന് പരാതിക്കാർ പറയുന്നു. മനസാക്ഷിക്കുത്തില്ലാത്ത പലിശക്കാരുടെ അഴിഞ്ഞാട്ടം അസഹനീയമാകുേമ്പാ ഴാണ് പരാതികൾ പുറംസമൂഹത്തിന് മുന്നിൽ എത്തുന്നത്. പ്രവാസികളായ പലിശ സംഘങ്ങളുടെ ഇത്തരം പ്രവൃത്തിക്ക് എതിരെ രൂപംക്കൊണ്ട പലിശ വിരുദ്ധസമിതിക്ക് ദിനംപ്രതി നിരവധി പരാതികളാണ് ലഭിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പലിശക്ക് പണം നൽകുന്നതുപോലുള്ള നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടികൾ അധികൃതർ സ്വീകരിക്കാറുമുണ്ട്.
അതിനാൽ തങ്ങൾക്ക് ലഭിക്കുന്ന പലിശക്കാർക്കെതിരെയുള്ള പരാതികൾ പോലീസിെൻറയും കോടതിയുടെയും ശ്രദ്ധയിൽപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ടെന്നും പലിശ വിരുദ്ധ സമിതി നേതാക്കൾ പറയുന്നു. ഇത്തരത്തിൽ നിരവധിപേർക്ക് നീതി ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇരകളിൽ പലരെയും ആത്മഹത്യയുടെ വക്കിൽനിന്നും രക്ഷപ്പെടുത്താനും കഴിഞ്ഞു. 2000 ദിനാർ പലിശക്ക് വാങ്ങിയിട്ട് 2300 ദിനാറോളം അടച്ചുതീർന്നിട്ടും വീണ്ടും പണം വേണമെന്ന് ആവശ്യെപ്പട്ട തമിഴ്നാട്ടുകാരനായ പ്രവാസിക്കെതിരെ പരാതി ഉണ്ടായപ്പോൾ സമിതി ഇടപെടുകയും ഇരക്ക് നീതി ലഭ്യമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ഇൗ സംഭവത്തിന് പരിഹാരം ഉണ്ടാക്കിയത്. അതേസമയം പുതിയ രണ്ട് പരാതികൾ തങ്ങളുടെ മുന്നിൽ വന്നതായി സമിതി നേതാക്കൾ പറഞ്ഞു.
ഇതിൽ ഒരാൾ 2016 നവംബറിൽ ഒരു മലയാളിയിൽനിന്ന് 1000 ബി.ഡി പലിശ നിരക്കിൽ വാങ്ങുകയും 2018 സെപ്തംബർ വരെ 1600 ബി.ഡി കൊടുത്തുതീർക്കുകയും ചെയ്തു. എന്നാൽ പലിശക്കാരൻ വീണ്ടും മുതലും പലിശയും ആവശ്യപ്പെട്ട് ശല്ല്യം ചെയ്യുന്നതായാണ് പരാതി. മാത്രമല്ല പലിശക്കാരെൻറ ആളുകൾ നാട്ടിലെ തെൻറ വീട്ടിൽപ്പോയി ഭീഷണിപ്പെടുത്തുന്നതായും വധഭീഷണി മുഴക്കുന്നതായും പരാതിക്കാരൻ പറയുന്നു.
പലിശക്കാരെൻറ കൈവശം തെൻറ എ.ടി.എം കാർഡ്, ബാങ്ക് ചെക്ക്,സി.പി.ആർ കോപ്പി, ബ്ലാങ്ക് േപപ്പറിൽ ഒപ്പിടുവിച്ചത് മുതലായ രേഖകൾ ഉള്ളതായും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മറ്റൊരു പരാതിക്കാരൻ 600 ബി.ഡി പലിശക്ക് വാങ്ങിയത് മലയാളിയായ ഒരു ഇടനിലക്കാരനിൽനിന്നാണ്. എന്നാൽ 14 മാസംക്കൊണ്ട് 840 ബി.ഡി മടക്കിക്കൊടുത്തെങ്കിലും പലിശസംഘം വീണ്ടും തുകയും പലിശയും ആവശ്യപ്പെടുന്നുവത്രെ. ഇടനിലക്കാരൻ വഴി തെൻറ നാട്ടിലെ വീട്ടിലുള്ളവരെയും ബന്ധുക്കളെയും ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്യുകയാണന്നും സമിതിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.