മനാമ: ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി പിയൂഷ് ശ്രീവാസ്തവയെ നിയമിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 1998 ബാച്ച് െഎ.എഫ്.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറിയാണ്. വൈകാതെ അദ്ദേഹം ചുമതലയേൽക്കുമെന്നും വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. മുൻ അംബാസഡറായിരുന്ന അലോക് കുമാർ സിൻഹ ജനുവരിയിൽ തിരിച്ചുപോയതിനുശേഷം തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.
കോവിഡ് ദുരിതങ്ങൾക്ക് നടുവിലും ബഹ്റൈനിൽ ഇന്ത്യൻ എംബസിയിൽ അംബാസഡർ ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മറ്റും അംബാസഡറുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബഹ്റൈനിലെ വിവിധ സംഘടനകൾ ഇന്ത്യയിലെ ജനപ്രതിനിധികൾ മുഖേനയും നേരിട്ടും നിവേദനം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.