കവിത
ആദ്യമായ് പെയ്തപ്പോൾ പുഞ്ചിരി തൂകി
പിന്നെയും പെയ്തപ്പോൾ നർമഭാവങ്ങൾ
കാമുകൻ പെണ്ണിന് കത്തെഴുതി
തോരാത്ത മഴവന്നു വരികൾ നൽകി
കാമുകി വായിക്കും കത്തുകൾക്കൊക്കെയും
പെയ്യുന്ന മഴ മെല്ലെ ഇമ്പമേകി
തുടരെത്തുടരെ ഞാൻ നിന്നു പെയ്യുമ്പോൾ
നാട്ടിലും വീട്ടിലും വയലിലും പുഴയിലും
എങ്ങും എവിടെയും ജലപ്രവാഹം
നിർത്താതെ പെയ്യുന്ന പേമാരിയെക്കണ്ട്
ആളുകൾ ഞെട്ടിവിറച്ചു നോക്കി
പേമാരിയാം മഴക്കനുരാഗമില്ല, കാമുകനില്ല, പ്രണയമില്ല
നാളുകൾക്കപ്പുറം നിന്നു വിയർക്കുമ്പോൾ
മണ്ണും മനുഷ്യനും കാത്തുനിന്നു
അമ്പിളിക്കലയോട് യാത്രചൊല്ലി മെല്ലെ
മണ്ണ് തൊടാൻ നേരം മഴ പറഞ്ഞു
ഇന്ന് പെയ്താൽ പനിനീരെന്നും
അന്ന് വിളിച്ചതോ പേമാരിയെന്നും
അറിയില്ല ഞാനന്ന് വില്ലനാണോ,
അതോ ഇന്നീ കഥയിലെ നായകനോ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.