????????????? ???????? ???? ??? ????? ?? ???? ???????????????????? ????????????????? ???????????? ??????????????

പൗരൻമാർക്ക്​ മികച്ച സേവനം ഗവൺമെൻറ്​ ഉറപ്പ്​ വരുത്തുന്നു – പ്രധാനമന്ത്രി

മനാമ: രാജ്യത്തെ പൗരൻമാരുടെ ആവശ്യങ്ങൾ നിറവേറ്റാനും സർക്കാർ സേവനം മികച്ച രീതിയിൽ എത്തിക്കാനും ഗവൺമ​െൻറ്​ ഉറപ്പ ുവരുത്തിയിട്ടുണ്ടെന്ന്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. തന്നെ സന്ദർശിച്ച രാജകുടുംബാംഗങ്ങളെയും ഒൗദ്യാഗിക രംഗത്തുള്ള പ്രമുഖരെയും പൗരപ്രമുഖൻമാരെയും സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ സേവനം അനുഷ്​ഠിക്കുന്ന പൗരൻമാരുടെ സമർപ്പിത മനോഭാവത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഗുദൈബിയ കൊട്ടാരത്തിലായിരുന്നു പൗരപ്രമുഖൻമാരുമായുള്ള കൂടിക്കാഴ്​ച. ചർച്ചയിൽ നിരവധി പ്രാദേശിക വിഷയങ്ങളും കടന്നുവന്നു. ദേശീയ സമ്പത്​ വ്യവസ്ഥയെ കൂടുതൽ പിന്തുണക്കുകയും വൈവിദ്ധ്യവത്​ക്കരിക്കുകയും ചെയ്യുന്നതിനാണ്​ ഗവൺമ​െൻറ്​ കൂടുതൽ പരിശ്രമിക്കുന്നതെന്ന്​ പ്രധാനമന്ത്രി വ്യക്തമാക്കി. പൗരൻമാർക്ക്​ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ ജീവിതനിലവാരം വർധിപ്പിക്കുന്നതിനും ഗവൺമ​െൻറി​​െൻറ നടപടികൾ സഹായകരമാകുന്നുണ്ട്​.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.