മനാമ: നാടിനെ നടുക്കിയ വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരൽ മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചിച്ച് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. ഒരു ഗ്രാമം പൂർണമായി ഇല്ലാതായതിന്റെ വേദന പങ്കെടുത്തവർ പങ്കുവെച്ചു.
ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കുപറ്റിയും മറ്റും പ്രയാസമനുഭവിക്കുന്നവർ വേഗം രോഗമുക്തി നേടി പഴയ ജീവിതത്തിലേക്ക് മടങ്ങി വരട്ടേയെന്നും ആശംസിക്കുകയും ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അനുശോചന പ്രഭാഷണം നടത്തി. അർഹതപ്പെട്ട എല്ലാ ആളുകൾക്കും സഹായം എത്തുന്നുവെന്ന് ഉറപ്പ് വരുത്താൻ സർക്കാറിന് സാധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, മനുമാത്യു, ലത്തീഫ്ആയഞ്ചേരി, ജേക്കബ് തേക്കുതോട്, ചെമ്പൻ ജലാൽ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, അഡ്വ. ഷാജി സാമുവൽ, ജോയി ചുനക്കര, റിജിഞ്ഞ് മൊട്ടപ്പാറ, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ജാലീസ് കെ.കെ, സിജു പുന്നവേലി, ചന്ദ്രൻ വളയം, ബൈജു ചെന്നിത്തല, തോമസ് ഫിലിപ്പ്, അനിൽ കൊടുവള്ളി, ടോം, ടിജി, ജോമോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.