മനാമ: മാനസിക സംഘർഷങ്ങൾ കൂടുന്നതിന്​ അനുസരിച്ച്​ പ്രവാസി ഇന്ത്യക്കാരുടെ ആത്​മഹത്യകൾ വർധിക്കുന്ന സാഹചര്യത്ത ിൽ മുന്നറിയിപ്പുമായി മാനസികാരോഗ്യ വിദഗ്​ധർ. വിവിധ പ്രശ്​നങ്ങൾക്ക്​ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാത്തവിധം മാനസികമായി തളർന്നുപോകുന്നവർ ആത്​മഹത്യയിലേക്ക്​ തിരിയുന്ന സാഹചര്യം ഒഴിവാക്കാൻ ഏവരും ഒരുമിച്ച്​ നിന്ന്​ പ്രവർത്തിക്കണമെന്നാണ്​ സൈക്കോളജിസ്​റ്റുകൾ പറയുന്നത്​. ഏതുതരം പ്രശ്​ന പരിഹാരത്തിനും പരമാവധി സാധ്യതയുള്ള ഇൗ ലോകത്ത്​ പെ​െട്ടന്നുള്ള വികാരത്തള്ളിച്ചയിലോ വിഷാദരോഗങ്ങളുടെ ഫലമായോ ആത്​മഹത്യകൾ തെരഞ്ഞെടുക്കുകയാണ്​ ചിലർ. ഇത്​ തുടർച്ചയാകാതിരിക്കാൻ സാമൂഹിക പ്രവാസി സംഘടനകൾ ബോധവത്​ക്കരണ പരിപാടികളും കൗൺസിലിങ്ങുകളും സംഘടിപ്പിക്കണമെന്നും ഡോക്​ടർമാർ ചൂണ്ടിക്കാട്ടുന്നു.

​ഏതൊരു മനുഷ്യനും ദു:ഖങ്ങൾ വരുന്നതും വിവിധ ജീവിത പ്രതിസന്​ധികൾ ഉണ്ടാകുന്നതും സ്വാഭാവികമാണ്​. അതിനെ മറികടക്കാനും കുരുക്കുകൾ അഴിക്കാനും വഴികൾ സമാധാനത്തോടെ കണ്ടുപിടിക്കുകയാണ്​ വേണ്ടതെന്നും അവർ പറയുന്നു. നല്ല സുഹൃത്തുക്കളോട്​ കാര്യങ്ങൾ തുറന്ന്​ പറയുകയും കുടുംബാംഗങ്ങളോട്​ തങ്ങളുടെ അവസ്ഥകൾ അറിയിക്കുകയും അതിലൂടെ പ്രതിസന്​ധികൾ പരിഹരിക്കാനുള്ള കൂട്ടായ ശ്രമങ്ങൾ നടത്തുകയും വേണം. സാമൂഹിക പ്രവർത്തകരുടെ സഹായങ്ങളും തേടാവുന്നതാണ്​. സാമ്പത്തിക, തൊഴിൽ പ്രശ്​നങ്ങൾ പരിഹരിക്കാനും ഇത്തരത്തിൽ ശ്രമങ്ങൾ ​നടത്താവുന്നതാണ്​. മിഥ്യാഭിമാനവും അന്തർമുഖത്വവും വിഷാദവും സാമ്പത്തിക, കുടുംബ പ്രശ്​നങ്ങളുമാണ്​ ഇതുവരെ നടന്ന വിവിധ പ്രവാസി ആത്​മഹത്യകൾക്ക്​ കാരണമായി പറയുന്നത്​. 2019 ​​െൻറ ആദ്യരണ്ടുമാസങ്ങളിലായി ബഹ്​റൈനിൽ ജീവനൊടുക്കിയത്​ ഇതുവരെ 10 ഇന്ത്യൻ പ്രവാസികളാണ്​. ഇതിൽ കൂടുതലും നടന്നത്​ ഫെബ്രുവരിയിലും. മലയാളി നഴ്​സായ ചെങ്ങന്നൂർ സ്വദേശിനി പ്രിയങ്ക പ്രിൻസിനെ​ ഫെബ്രുവരി എട്ടിന്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുടുംബപ്രശ്​നങ്ങളാണ്​ മരണത്തിന്​ കാരണമായതെന്ന്​ പറയപ്പെടുന്നു.

ഫെബ്രുവരി 10 ന്​ തമിഴ്​ വിദ്യാർഥിനിയായ പ്രഭ സ​​ുബ്രഹ്​മണ്യനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ്​ മറ്റൊരു സംഭവം. ഇവർ പാലത്തിൽ നിന്ന്​ കടലിലേക്ക്​ ചാടുകയായിരുന്നുവെന്ന്​ അന്വേഷണത്തിൽ വ്യക്തമായി. െഫബ്രുവരി 12 ന്​ ഉത്തർപ്രദേശ്​ സ്വദേശി രാംപ്രതാപ്​ സിങ്ങ്​ (48)ജീവനൊടുക്കി. കാൻസർ രോഗിയായ മകനെയുംകൊണ്ട്​ ഭാര്യ നാട്ടിൽ ചികിത്​സാർഥം പോയിരിക്കുന്ന സന്ദർഭത്തിലായിരുന്നു രാംപ്രതാപ്​ സിങ്ങ് ജീവനൊടുക്കിയത്​. ഇദ്ദേഹത്തി​​െൻറ രണ്ട്​ പെൺമക്കൾ വീട്ടിലുള്ളപ്പോഴാണ്​ ഇദ്ദേഹം ​േജാലിസ്ഥലത്ത്​ ജീവനൊടുക്കിയത്​. ഫെബ്രുവരി 14 ന്​ ഹമലയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തി​​െൻറ സമീപത്ത്​ തമിഴ്​നാട്ടുകാരനായ ആൻറണി വിൻസൻറ്​ രാജിനെ(53) മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇത്​ ആത്​മഹത്യയാണെന്നാണ്​ അന്വേഷണത്തിൽ വ്യക്തമായത്​. ഫെബ്രുവരി 20 ന്​ കോട്ടയം കാട്ടാച്ചിറ കളപ്പുരവെച്ചമുകളിൽ സച്ചിൻ മോഹൻ (27) രക്തസമ്മർദത്തിനുള്ള ഗുളികൾ അമിതമായി കഴിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. ഇയ്യാൾ ഒരു മാസം മുമ്പാണ്​ നാട്ടിൽ നിന്നെത്തിയത്​. ഫെബ്രുവരി 24 ന്​ പഞ്ചാബ്​ സ്വദേശിനി ജസ്​വേന്ദർ കൗറും ജീവനൊടുക്കിയിരുന്നു. ഇന്നലെ എത്തിയ വാർത്ത മാഹി സ്വദേശിയായ പ്രണവി​​െൻറ ആത്​മഹത്യയും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.