???????

അടുത്തിടെ ബഹ്​റൈനിൽ എത്തിയ മലയാളി ജീവനൊടുക്കിയ നിലയിൽ

മനാമ: മൂന്ന്​ മാസങ്ങൾക്ക്​ മുമ്പ്​ ബഹ്​റൈനിൽ എത്തി ജോലിക്ക്​ കയറിയ മാഹി സ്വദേശി ജീവനൊടുക്കിയ നിലയിൽ. മാഹി പൈങ്കുവിൽ പ്രണവി​ (24)നെയാണ്​ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്​. റിഫയിൽ സ്വകാര്യ കമ്പനിയിൽ ഇലക്​ട്രിക്കൽ എഞ്ചിനീയറായാണ്​ ജോലി ചെയ്​തിരുന്നത്​. ചൊവ്വാഴ്​ച പകൽ 11.30 വരെ ഇയ്യാൾ ഒാഫീസിൽ ജോലി ചെയ്​തിരുന്നതായി പറയപ്പെടുന്നു. പിതാവ്​ പവിത്രൻ. മാതാവ്​: ഷൈജ. സഹോദരി: റിവിഷ. മൃതദേഹം സൽമാനിയ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്​. ഇൗ വർഷം തുടങ്ങിയതിനുശേഷം ഇതുവരെയായി ജീവനൊടുക്കുന്ന പത്താമത്തെ ഇന്ത്യൻ പ്രവാസിയാണ്​ പ്രണവ്​.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.